ഇന്ന് നവമ്പർ ഏഴ്. മഹത്തായ ഒക്ടോബർ വിപ്ലവം നീണാൾ വാഴട്ടെ! എല്ലാവർക്കും ആശംസകൾ!

നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ

        A use value, or useful article, therefore, has value only because human labour in the abstract has been embodied or materialised in it. How, then, is the magnitude of this value to be measured? Plainly, by the quantity of the value-creating substance, the labour, contained in the article. The quantity of labour, however, is measured by its duration, and labour time in its turn finds its standard in weeks, days, and hours.

ജർമ്മൻ മൂലം ഇതാ

        Ein Gebrauchswert oder Gut hat also nur einen Wert, weil abstrakt menschliche Arbeit in ihm vergegenständlicht oder materialisiert ist. Wie nun die Größe seines Werts messen? Durch das Quantum der in ihm enthaltenen "wertbildenden Substanz", der Arbeit. Die Quantität der Arbeit selbst mißt sich an ihrer Zeitdauer, und die Arbeitszeit besitzt wieder ihren Maßstab an bestimmten Zeitteilen, wie Stunde, Tag usw.

മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം

        ഒരു ഉപയോഗമൂല്യത്തിന് അഥവാ ചരക്കിന് മൂല്യമുണ്ടാവുന്നത് അതിൽ അമൂർത്ത മനുഷ്യാധ്വാനം അതിൽ വസ്തു വല്കരിക്ക പ്പെട്ടിട്ടുണ്ട് അഥവാ ഭൗതിക രുപം പ്രാപിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രമാണ്. അപ്പോൾ, മൂല്യത്തിൻറെ പരിമാണം എങ്ങിനെയാണ് നമ്മൾ അളക്കുന്നത്? അതിലുള്ള "മൂല്യമുണ്ടാക്കുന്ന വസ്തുവിൻറെ" അഥവാ അധ്വാനത്തിൻറെ അളവിലൂടെ. അധ്വാനത്തിൻറെ തന്നെ പരിമാണം അളക്കുന്നത് അധ്വാന സമയത്തിലൂടെയാണ്. കൂടാതെ, അധ്വാനസമയം അളക്കുന്നത് മണിക്കൂർ, ദിവസം തുടങ്ങിയ ചില സമയ മാത്രകളിലൂടെയുമാണ്.

        നമ്മൾ ഒരു ചരക്കു വാങ്ങുന്നത് അതിൻറെ ഉപയോഗമൂല്യം കൊണ്ടാണ്. A contribution to the Critique of Political Economy എന്ന കൃതിയിൽ മാർക്സ്  ഇങ്ങനെ പറഞ്ഞിരിക്കുന്നു  Use-value as an aspect of the commodity coincides with the physical palpable existence of the commodity. അതായത് ചരക്കുതന്നെ ഉപയോഗമൂല്യവുമെന്ന്. ചരക്കിന് അഥവാ ഒരു ഉപയോഗമൂല്യത്തിന് എന്തുകൊണ്ടാണ് മൂല്യം ഉണ്ടാവുന്നത്? ചരക്കിന് മൂല്യം ഉണ്ടാവുന്നത് അതിൽ അതിനെ ഉല്പാദിപ്പിക്കാനുള്ള അധ്വാനം അടങ്ങി യിരിക്കുന്നതു കൊണ്ടാണ്. അങ്ങിനെയാണ് നമ്മൾ അതിൻറെ മൂല്യത്തിൻറെ പരിമാണം അളക്കുക? അതിൽ അടങ്ങിയിരിക്കുന്ന മൂല്യമുണ്ടാക്കുന്ന വസ്തുവിന്റെ പരിമാണം അളക്കുന്നതിലൂടെ. മൂല്യമുണ്ടാക്കുന്ന വസ്തു അധ്വാനം ആണ്. അതുകൊണ്ട് ഒരു ചരക്കിൻറെ മൂല്യം എന്നത് അതിൽ അടങ്ങിയിരിക്കുന്ന അധ്വാനത്തിൻറെ അളവാണ്. എങ്ങിനെ ആണ് അധ്വാനം അളക്കുന്നത്? അധ്വാനം അളക്കുന്നത് അധ്വാന സമയം കൊണ്ടാണ്. അധ്വാന സമയം അളക്കുന്നത് മണിക്കൂർ, ദിവസം തുടങ്ങിയ സമയ മാത്രകളിലൂടെയും ആണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌