നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ

        Some people might think that if the value of a commodity is determined by the quantity of labour spent on it, the more idle and unskilful the labourer, the more valuable would his commodity be, because more time would be required in its production. The labour, however, that forms the substance of value, is homogeneous human labour, expenditure of one uniform labour power. The total labour power of society, which is embodied in the sum total of the values of all commodities produced by that society, counts here as one homogeneous mass of human labour power, composed though it be of innumerable individual units. Each of these units is the same as any other, so far as it has the character of the average labour power of society, and takes effect as such; that is, so far as it requires for producing a commodity, no more time than is needed on an average, no more than is socially necessary. The labour time socially necessary is that required to produce an article under the normal conditions of production, and with the average degree of skill and intensity prevalent at the time. The introduction of power-looms into England probably reduced by one-half the labour required to weave a given quantity of yarn into cloth. The hand-loom weavers, as a matter of fact, continued to require the same time as before; but for all that, the product of one hour of their labour represented after the change only half an hour’s social labour, and consequently fell to one-half its former value.

ജർമ്മൻ മൂലം ഇതാ

        Es könnte scheinen, daß, wenn der Wert einer Ware durch das während ihrer Produktion verausgabte Arbeitsquantum bestimmt ist, je fauler oder ungeschickter ein Mann, desto wertvoller seine Ware, weil er desto mehr Zeit zu ihrer Verfertigung braucht. Die Arbeit jedoch, welche die Substanz der Werte bildet, ist gleiche menschliche Arbeit, Verausgabung derselben menschlichen Arbeitskraft. Die gesamte Arbeitskraft der Gesellschaft, die sich in den Werten der Warenwelt darstellt, gilt hier als eine und dieselbe menschliche Arbeitskraft, obgleich sie aus zahllosen individuellen Arbeitskräften besteht. Jede dieser individuellen Arbeitskräfte ist dieselbe menschliche Arbeitskraft wie die andere, soweit sie den Charakter einer gesellschaftlichen Durchschnitts-Arbeitskraft besitzt und als solche gesellschaftliche Durchschnitts-Arbeitskraft wirkt, also in der Produktion einer Ware auch nur die im Durchschnitt notwendige oder gesellschaftlich notwendige Arbeitszeit braucht. Gesellschaftlich notwendige Arbeitszeit ist Arbeitszeit, erheischt, um irgendeinen Gebrauchswert mit den vorhandenen gesellschaftlich-normalen Produktionsbedingungen und dem gesellschaftlichen Durchschnittsgrad von Geschick und Intensität der Arbeit darzustellen. Nach der Einführung des Dampfwebstuhls in England z.B. genügte vielleicht halb so viel Arbeit als vorher, um ein gegebenes Quantum Garn in Gewebe zu verwandeln. Der englische Handweber brauchte zu dieser Verwandlung in der Tat nach wie vor dieselbe Arbeitszeit, aber das Produkt seiner individuellen Arbeitsstunde stellte jetzt nur noch eine halbe gesellschaftliche Arbeitsstunde dar und fiel daher auf die Hälfte seines frühern Werts.

മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം

        മൂല്യം നിർണയിക്കപ്പെടുന്നത് അതിൻറെ ഉല്പാദനത്തിൽ ചിലവഴിക്കപ്പെട്ട അധ്വാനത്തിൻറെ അളവുകൊണ്ടാണെങ്കിൽ കൂടുതൽ മടിയനോ മോശക്കാരനോ ആയ തൊഴിലാളിയുടെ ഉല്പന്നങ്ങൾക്ക്, അവയുണ്ടാക്കാൻ ആയാൾക്കു കൂടുതൽ സമയം ആവശ്യമുള്ളതുകൊണ്ട്, കൂടുതൽ മൂല്യമുണ്ടാകുമെന്ന് തോന്നിയേക്കാം. മൂല്യത്തിന്റെ സത്തയായ അധ്വാനം, ഒരേ അധ്വാനം തന്നെയാണ്, ഒരേ അധ്വാനത്തിന്റെ ചിലവഴിക്കൽ  തന്നെയാണ്. സമസ്ത ചരക്കുകളിലും പ്രതിനിധാനം ചെയ്യപ്പെട്ട സമൂഹത്തിലെ മുഴുവൻ തൊഴിൽ ശക്തിയും ഒരേ ഒരു മനുഷ്യാധ്വാന ശക്തിയായി പരിഗണിക്കപ്പെടുന്നു. എന്നാൽ അത് അസംഖ്യം വ്യക്തികളുടെ അധ്വാന ശക്തികൾ കൂടി ചേർന്നതാണ്. ഓരോ വ്യക്തിഗത തൊഴിലാളിയും മറ്റേതൊരു മനുഷ്യ തൊഴിലാളിയെപ്പോലെയും ആണ്. എല്ലാവർക്കും സമൂഹത്തിലെ ശരാശരി തൊഴിലാളിയുടെ സ്വഭാവമുണ്ട്, അങ്ങിനെയുള്ള സമൂഹത്തിലെ ശരാശരി തൊഴിലാളിയെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. അതായത്, ഒരു ചരക്കുണ്ടാക്കാൻ ആവശ്യമായ ശരാശരി സമയം, അഥവാ സാമൂഹ്യമായി ആവശ്യമുള്ള പ്രവർത്തിസമയം മാത്രമേ ആവശ്യ മാകുന്നുള്ളു. സാമൂഹ്യമായി ആവശ്യമായ അധ്വാനസമയം  എന്നാൽ സാമൂഹ്യമായി നിലനിൽക്കുന്ന സാധാരണ ഉല്പാദന സാഹചര്യങ്ങളിലും  സമൂഹത്തിലെ ശരാശരി വൈദഗ്ദ്യത്തിന്റെ തോതിലും അധ്വാന തീവ്രത യിലും ഒരു ചരക്കുണ്ടാക്കാൻ ആവശ്യമായ അധ്വാനസമയം ആണ്. ഉദാഹരണത്തിന്‌, ആവി ഉപയോഗിച്ചുള്ള നെയ്‌ത്തുയന്ത്രം ഇംഗ്ലണ്ടിൽ ഉപയോഗത്തിൽ വന്ന ശേഷം ഒരു നിശ്ചിതയളവ് നൂൽ തുണിയാക്കി മാറ്റാൻ, ഒരു പക്ഷെ, മുമ്പുപയോഗിച്ചിരുന്നതിലും പകുതി അധ്വാനം മതിയായിരുന്നു. എന്നാൽ, ഇംഗ്ലണ്ടിലെ കൈത്തറി തൊഴിലാളിക്ക് ഈ മാറ്റം ഉണ്ടാക്കാൻ അതേ മണിക്കൂറുകളിലെ അധ്വാനം തന്നെ ശരിക്കും ആവശ്യമായിവന്നു. പക്ഷെ, അയാളുടെ അത്ര മണിക്കൂർ അധ്വാനത്തിൻറെ ഉത്പന്നം പ്രതിനിധീ കരിക്കുന്നത് അതിന്റെ പകുതി മണിക്കൂർ സാമൂഹ്യമായ അധ്വാനമാണ്. അതുകൊണ്ട് അതിന്റെ മൂല്യം പകുതിയായി കുറഞ്ഞു.

        ഒരു ചരക്കുണ്ടാക്കാൻ ആവശ്യമായ അധ്വാനം ആണ് അതിൻറെ മൂല്യം നിർണ്ണയിക്കുന്നത് എന്നു പറഞ്ഞാൽ ഒരു തെറ്റിദ്ധാരണ ഉണ്ടാവാൻ  സാധ്യതയുണ്ട്. കൂടുതൽ മടിയനോ അവിദഗ്ദനോ ആയ തൊഴിലാളിക്ക് അതേ ചരക്കുണ്ടാക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടാകുമല്ലോ. അതുകൊണ്ട് അയാൾ ഉണ്ടാക്കുന്ന ചരക്കുകളുടെ മൂല്യം കൂടുതൽ ആവുമോ? എന്നാൽ ഇത് ശരിയല്ല. എല്ലാവരും ഉണ്ടാക്കുന്ന ചരക്കുകൾ ഒരേ വിപണിയിൽ തന്നെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരാൾക്ക് സ്വന്തം ചരക്കുകൾക്ക് കൂടുതൽ വില കിട്ടാൻ സാധ്യതയില്ല. അയാൾ അങ്ങിനെ വാശി പിടിച്ചാൽ അയാളുടെ ചരക്കുകൾ ചിലവാകാതെ വരിക മാത്രമേ സംഭവിക്കൂ. ഒരു പോലെയുള്ള എല്ലാ ചരക്കുകളും ഒരേ വിലയ്‌ക്കുതന്നെ കൈമാറ്റം ചെയ്യപ്പെടുന്നു.അവയുടെ ഓരോന്നിന്റെയും ഉല്പാദനത്തിനാവശ്യമായ അധ്വാനത്തിന്റെ അളവ് എത്രതന്നെയായാലും അവ ഒരേപോലെതന്നെ യാണ് കൈമാറ്റം ചെയ്യപ്പെടുക. വ്യത്യസ്ത തരം  ആളുകൾ വ്യത്യസ്ത രീതികളിലും സാഹചര്യങ്ങളിലും ഉല്പാദിപ്പിക്കപ്പടുന്ന ഒരേ ഗുണമുള്ള ചരക്കുകൾ എല്ലാം തന്നെ ഒരു പോലെ യാണ്‌ വിപണിയിൽ കൈമാറ്റം ചെയ്യപ്പെടുന്നത്. മടിയന്റെ ഉല്പന്നങ്ങളും ഉത്സാഹിയുടെ ഉല്പന്നങ്ങളും വിദഗ്ദൻറെ ഉല്പന്നങ്ങളും അവിദഗ്ദൻറെ ഉത്പന്നങ്ങളൂം എല്ലാം ഒരേ ഗുണമുള്ളവയാണെങ്കിൽ ഒരു പോലെ തന്നെ പരിഗണിക്കപ്പെടുന്നു. ഒരേപോലെ ഒരേ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നു. ശരാശരി വിലത്തന്നെയായിരിക്കും പൊതുവെ എല്ലാവർക്കും ലഭിക്കുക. ഓരോ ചരക്കിനും അത് ഉല്പാദിപ്പിക്കാൻ ആവശ്യമായ അധ്വാന സമയത്തിൻറെ അടിസ്ഥാനത്തിലുള്ള പരിഗണന ഒരിക്കലും കിട്ടാൻ കഴിയില്ല. ഒരേ ഗുണമുള്ള ചരക്കുകൾക്കെല്ലാം ഒരേ വിപണിയിൽ ഒരേ മൂല്യം തന്നെ മാത്രമേ ഉണ്ടാവാൻ വഴിയുള്ളു. അത് ആർ എങ്ങിനെയുണ്ടാക്കി യാലും. ഈ ചരക്കുകൾ എല്ലാം ഉല്പാദിപ്പിക്കാൻ ആവശ്യമായ മൊത്തം അധ്വാനത്തിൻറെ അളവ്‌ അതായത് മൊത്തം അധ്വാന സമയമായിരിക്കും മൊത്തം ചരക്കുകളുടെ മൂല്യം നിർണയിക്കുന്നത്. അല്ലാതെ ഒരേ ഗുണമുള്ള ഓരോ ചരക്കിനും അതിൻറെ മൂല്യം വ്യത്യസ്തമാകാൻ കഴിയില്ല. വിപണിയിലുള്ള മൊത്തം ചരക്കുകളുടെയും ഉല്പാദനത്തിന് ഉപയോഗിക്കപ്പെട്ട സമൂഹത്തിലെ മൊത്തം അധ്വാന ശക്തിയും ഒരൊറ്റ അധ്വാന ശക്തിയായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ വാസ്തവത്തിൽ അത്  വ്യത്യസ്ത തരത്തിലുള്ള നിരവധി തൊഴിലാളികളുടെ അധ്വാന ശക്തികൾ കൂടിച്ചേർന്നതാണ്. എന്നാൽ ഓരോ തൊഴിലാളിയെയും മറ്റേതൊരു തൊഴിലാളിയെപ്പോലെയും സമൂഹത്തിലെ ഒരു ശരാശരി തൊഴിലാളിയെ പ്പോലെ പ്രവർത്തിക്കുന്നതായാണ് ഇവിടെ പരിഗണിക്കേണ്ടത്. അതുകൊണ്ട് ഒരു ചരക്കിന്റെ മൂല്യം നിർണയിക്കുന്നത് അത് ഉല്പാദിപ്പിക്കാനെടുത്ത ശരാശരി സമയം ആയിരിക്കും അഥവാ സാമൂഹ്യമായി ആവശ്യമുള്ള അധ്വാന സമയം ആയിരിക്കും. സാമൂഹ്യമായി ആവശ്യമായ അധ്വാനസമയം  എന്നാൽ സാമൂഹ്യമായി നിലനിൽക്കുന്ന സാധാരണ ഉല്പാദന സാഹചര്യ ങ്ങളിലും  സമൂഹത്തിലെ ശരാശരി വൈദഗ്ദ്യത്തിന്റെ തോതിലും അധ്വാന തീവ്രത യിലും ഒരു ചരക്കുണ്ടാക്കാൻ ആവശ്യമായ അധ്വാനസമയം ആണ്. ഒരു ഉദാഹരണം എടുത്താലിതു വ്യക്തമാകും. ഇംഗ്ലണ്ടിൽ ആവി ഉപയോഗിച്ചുള്ള നെയ്തുയന്ത്രം ഉപയോഗത്തിൽ വന്നപ്പോൾ കുറഞ്ഞ അധ്വാന സമയം കൊണ്ടുതന്നെ വസ്ത്രങ്ങൾ നെയ്യാൻ കഴിഞ്ഞു. കൈത്തറി തൊഴിലാളി ക്കു ആവശ്യമുള്ളതിൻറെ പകുതി സാമ്യം കൊണ്ടു, ഒരു പക്ഷെ,  ആവി ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ച് അതെ ജോലി ചെയ്യാൻ കഴിഞ്ഞു. എന്നാൽ രണ്ടു രീതിയിലും ഉണ്ടാക്കപ്പെട്ട ചരക്കുകൾ ഒരു പോലെയാണ് വിനിമയം ചെയ്യപ്പെട്ടത്. തുല്യഗുണമുള്ളതായാൽ വാങ്ങുന്നവർ അവയെ വേറിട്ട് കാണുകയില്ലല്ലോ.അതിനും പുറമേ അവിയന്ത്രമുപയോഗിച്ചു ണ്ടാക്കുന്ന തുണിത്തരങ്ങൾ വൻ തോതിൽ വിപണിയിൽ എത്തുകയും കൈത്തറി തുണിത്തരങ്ങൾ അവഗണനീയമാകുകയും ചെയ്തു. തൽഫലമായി തുണി ത്തരങ്ങളുടെ മൂല്യം പകുതിയായി കുറഞ്ഞു. കാരണം അവ യുണ്ടാക്കാൻ മുമ്പുപയോഗിച്ചതിൻറെ പകുതി അധ്വാന സമയം മതി യല്ലോ. സാമൂഹ്യമായി ആവശ്യമുള്ള ശരാശരി അധ്വാന സമയം കുറഞ്ഞതുകൊണ്ട് എല്ലാ തുണികളുടെയും മൂല്യം പകുതിയായി കുറഞ്ഞു. എന്നാൽ കൈത്തറി തൊഴിലാളിക്ക് അതേ തുണിനെയ്യാൻ പഴയതുപോലെയുള്ള സമയം തന്നെ ആവശ്യമായി വന്നു. അതായത് അധ്വാനസമയം കുറയാതെ തന്നെ ആ സമയത്തിൽ ഉണ്ടാക്കിയ ചരക്കിൻറെ മൂല്യം പകുതിയായി കുറഞ്ഞു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌