നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ

        The value of a commodity would therefore remain constant, if the labour time required for its production also remained constant. But the latter changes with every variation in the productiveness of labour. This productiveness is determined by various circumstances, amongst others, by the average amount of skill of the workmen, the state of science, and the degree of its practical application, the social organisation of production, the extent and capabilities of the means of production, and by physical conditions. For example, the same amount of labour in favourable seasons is embodied in 8 bushels of corn, and in unfavourable, only in four. The same labour extracts from rich mines more metal than from poor mines. Diamonds are of very rare occurrence on the earth’s surface, and hence their discovery costs, on an average, a great deal of labour time. Consequently much labour is represented in a small compass. Jacob doubts whether gold has ever been paid for at its full value. This applies still more to diamonds. According to Eschwege, the total produce of the Brazilian diamond mines for the eighty years, ending in 1823, had not realised the price of one-and-a-half years’ average produce of the sugar and coffee plantations of the same country, although the diamonds cost much more labour, and therefore represented more value. With richer mines, the same quantity of labour would embody itself in more diamonds, and their value would fall. If we could succeed at a small expenditure of labour, in converting carbon into diamonds, their value might fall below that of bricks. In general, the greater the productiveness of labour, the less is the labour time required for the production of an article, the less is the amount of labour crystallised in that article, and the less is its value; and vice versâ, the less the productiveness of labour, the greater is the labour time required for the production of an article, and the greater is its value. The value of a commodity, therefore, varies directly as the quantity, and inversely as the productiveness, of the labour incorporated in it. 

ജർമ്മൻ മൂലം ഇതാ

        Die Wertgröße einer Ware bliebe daher konstant, wäre die zu ihrer Produktion erheischte Arbeitszeit konstant. Letztere wechselt aber mit jedem Wechsel in der Produktivkraft der Arbeit. Die Produktivkraft der Arbeit ist durch mannigfache Umstände bestimmt, unter anderen durch den Durchschnittsgrad des Geschickes der Arbeiter, die Entwicklungsstufe der Wissenschaft und ihrer technologischen Anwendbarkeit, die gesellschaftliche Kombination des Produktionsprozesses, den Umfang und die Wirkungsfähigkeit der Produktionsprozesses, und durch Naturverhältnisse. Dasselbe Quantum Arbeit stellt sich z.B. mit günstiger Jahreszeit in 8 Bushel Weizen dar, mit ungünstiger in nur 4. Dasselbe Quantum Arbeit liefert mehr Metalle in reichhaltigen als in armen Minen usw. Diamanten kommen selten in der Erdrinde vor, und ihre Findung kostet daher im Durchschnitt viel Arbeitszeit. Folglich stellen sie in wenig Volumen viel Arbeit dar. Jacob bezweifelt, daß Gold jemals seinen vollen Wert bezahlt hat. Noch mehr gilt dies vom Diamant. Nach Eschwege hatte 1823 die achtzigjährige Gesamtausbeute der brasilischen Diamantgruben noch nicht den Preis des 11/2jährigen Durchschnittsprodukts der brasilischen Zucker oder Kaffeepflanzungen erreicht, obgleich sie viel mehr Arbeit darstellte, also mehr Wert. Mit reichhaltigeren Gruben würde dasselbe Arbeitsquantum sich in mehr Diamanten darstellen und ihr Wert sinken. Gelingt es, mit wenig Arbeit Kohle in Diamant zu verwandeln, so kann sein Wert unter den von Ziegelsteinen fallen. Allgemein: Je größer die Produktivkraft der Arbeit, desto kleiner die zur Herstellung eines Artikels erheischte Arbeitszeit, desto kleiner die in ihm kristallisierte Arbeitsmasse, desto kleiner sein Wert. Umgekehrt, je kleiner die Produktivkraft der Arbeit, desto größer die zur Herstellung eines Artikels notwendige Arbeitszeit, desto größer sein Wert. Die Wertgröße einer Ware wechselt also direkt wie das Quantum und umgekehrt wie die Produktivkraft der sich in ihr verwirklichenden Arbeit. <1. Auflage folgt: Wir kennen jetzt die Substanz des Werts. Es ist die Arbeit. Wir kennen sein Größenmaß. Es ist die Arbeitszeit. Seine Form, die den Wert eben zum Tausch-Wert stempelt, bleibt zu analysieren. Vorher jedoch sind die bereits gefundenen Bestimmungen etwas näher zu entwickeln.>

മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം

        അതുകൊണ്ട്, ഒരു ചരക്കു ഉല്പാദിപ്പിക്കാൻ ആവശ്യമായ സമയം മാറാതിരുന്നാൽ അതിന്റെ മൂല്യവും മാറുകയില്ല. എങ്കിലും, രണ്ടാമത്തേത് അധ്വാനത്തിൻറെ ഉല്പാദന ശക്തിയിൽ വരുന്ന ഓരോ മാറ്റത്തോടൊപ്പവും മാറുന്നു. അധ്വാനത്തിൻറെ ഉൽപാദനശക്തി നിർണ്ണയിക്കപ്പെടുന്നത് പല തരത്തിലുമുള്ള സാഹചര്യങ്ങളാലുമാണ്. തൊഴിലാളികളുടെ ശരാശരി വൈദഗ്ധ്യത്തിൻറെ തോത്, ശാസ്ത്രത്തിന്റെ വികാസ ത്തിന്റെ സ്ഥിതിയും അതിന്റെ സാങ്കേതികമായ ഉപയോഗ ക്ഷമതയും ഉല്പാദന പ്രക്രിയയുടെ സാമൂഹ്യമായ സംഘാടനം, ഉല്പാദന പ്രക്രിയയുടെ വൈപുല്യവും ഫലപ്രാപ്തിയും സ്വാഭാവികമായ സാഹചര്യങ്ങൾ എന്നിവ അവയിൽ ചിലതു മാത്രമാണ്.  ഉദാഹരണത്തിന്, ഒരേ അളവ് അധ്വാനം കൊണ്ട് അനുകൂലമായ ഋതുവിൽ 8 ബുഷൽ ഗോതമ്പുണ്ടാക്കാമെങ്കിൽ അത്ര അനുകൂലമല്ലാത്ത ഋതുവിൽ  4 ബുഷൽ മാത്രമേ ലഭിക്കൂ. ഒരേ അളവ് അധ്വാനം കൊണ്ട് സമ്പന്നമായ ഖനികളിൽ നിന്നും അത്ര സമ്പന്നമല്ലാത്ത ഖനികളിൽ നിന്നും കിട്ടുന്നതിനേക്കാൾ ലോഹം കിട്ടുന്നു. വജ്രം ഭൂമിയുടെ പുറംതോടിൽ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളു . അതുകൊണ്ടു അവ കണ്ടെത്താൻ ശരാശരിയിൽ കൂടുതൽ സമയം ആവശ്യമാകുന്നു. അതുകൊണ്ടു കുറച്ചു വ്യാപ്തത്തിൽ അവ കൂടുതൽ അധ്വാനത്തെ പ്രതിനിധാനം ചെയ്യുന്നു. സ്വർണ്ണത്തിനു എപ്പോഴെങ്കിലും അതിൻറെ പൂർണ്ണ മൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് ജേക്കബ് സംശയിക്കുന്നു. ഇതു വജ്രത്തിൻറെ കാര്യത്തിൽ കൂടുതൽ ശരിയാണ്. 1823 ൽ ഏഷ്ച് വേഗ് പറഞ്ഞതനുസരിച്ച്‌  ബ്രസീലിലെ എല്ലാ വജ്രഖനികളിലെയും കൂടിയുള്ള  80 കൊല്ലത്തെ മൊത്തം ഉല്പാദനത്തിന് ഒന്നര കൊല്ലത്തെ ബ്രസീലിലെ പഞ്ചസാരയുടെ ശരാശരി മൊത്തം ഉല്പാദന ത്തിന്റെയോ കാപ്പിത്തോട്ടങ്ങളുടെ ഉല്പാദനത്തിന്റെയോ വിലയുടെ അത്ര കിട്ടിയിട്ടില്ല. പക്ഷെ അത് കൂടുതൽ അധ്വാനത്തെ പ്രതിനിധീകരിക്കുന്നു, അതായത് കൂടുതൽ മൂല്യമുള്ള താണ്. കൂടുതൽ സമ്പന്നമായ ഖനികളിൽ ഒരേ അളവ് അധ്വാനം തന്നെ കൂടുതൽ വജ്രങ്ങളിൽ പ്രതിനിധീകരിക്കപ്പെടുമെന്നതു കൊണ്ട് അവയുടെ മൂല്യം കുറയും.ഒരിത്തിരി അധ്വാനം കൊണ്ട് കൽക്കരിയെ വജ്രമാക്കാൻ കഴിഞ്ഞാൽ അതിന്റെ വില ഇഷ്ടികയുടേതിലും താഴെയായി കുറയും. പൊതുവേ പറഞ്ഞാൽ, അധ്വാനത്തിൻറെ ഉൽപാദന ശക്തി വർദ്ധിക്കുംതോറും ഒരു സാധനം ഉല്പാദിപ്പിക്കാൻ കുറഞ്ഞ അധ്വാന സമയം മതിയാകും, അതിൽ ക്രിസ്റ്റലീകൃതമായ അധ്വാനത്തിൻറെ അളവു് കുറയും, അതിൻറെ മൂല്യം കുറയും. ഒരു ചരക്കിന്റെ മൂല്യം അതിൻറെ അളവിനു ആനുപാതികമായും അതിൽ ഉള്ള അധ്വാനത്തിൻറെ ഉല്പാദന ശക്തിക്കു വിപരീതാനുപാതികമായും മാറുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌