മൂലധനം എന്ന കൃതി മാർക്സ് തന്നെ 1859 ൽ പ്രസിദ്ധീകരിച്ച രാഷ്ട്രീയ അർത്ഥശാസ്ത്ര വിമർശത്തിന് ഒരു സംഭാവന ( ജർമ്മനിൽ  Zur Kritik der Politischen Oekonomie ഇംഗ്ലീഷിൽ A contribution to the Critique of Political Economyഎന്ന കൃതിയുടെ തുടർച്ച ആണെന്ന് ഒന്നാം ജർമ്മൻ പതിപ്പിന്റെ ആമുഖത്തിൽ അദ്ദേഹം തന്നെ പറയുന്നുണ്ട്. എന്നാൽ മൂലധനത്തിന്റെ ഒന്നാം പുസ്തകം പുറത്തുവരുന്നത് 1867 ൽ  ആണല്ലോ. ഈ ദീർഘമായ ഇടവേളയുടെ കാരണം വർഷങ്ങൾ നീണ്ട രോഗമാണെന്നും പറയുന്നുണ്ട് . ആ  കൃതിയുടെ ഉള്ളടക്കം ഈ പുസ്‌തകത്തിന്റെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിൽ സംഗ്രഹിച്ചിരിക്കുകയാണ്. ഈ പുസ്തകത്തിലെ ഒന്നാമത്തെ വാചകത്തിന്റെ "ചരക്കുകളുടെ ഒരു വലിയ കൂമ്പാരം"  എന്ന പ്രയോഗം തന്നെ ആ കൃതിയിലെ മൂന്നാം പേജിൽ നിന്നും ഉദ്ധരിക്കുന്നത് ആണ്. ഈ കൃതി ഈ ഭാഗത്തോടൊപ്പം വായിക്കുന്നത് നന്നായിരിക്കും.

    ഈ കൃതി ഇംഗ്ലീഷിൽ വായിക്കാനുള്ള കണ്ണി (ലിങ്ക്) താഴെ കൊടുത്തിരിക്കുന്നു.

കണ്ണി

    ഇതടക്കം ഒരുപാട് ഉപയോഗപ്രദമായ കൃതികളും നമുക്ക്  Marxists Internet Archive  ൽ നിന്നും കിട്ടും . കണ്ണി താഴെ കൊടുത്തിരിക്കുന്നു 

 കണ്ണി

   മൂല്യത്തെ കുറിച്ചുള്ള ആദ്യ ഭാഗത്തെ പഠനം ഇംഗ്ലീഷ് അർത്ഥശാസ്ത്രജ്ഞരുടെ സംഭാവനകളുടെ തുടർച്ച തന്നെ ആണ്. ഇടയ്ക്കു സ്വന്തം ചില സംഭാവനകളെ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. ഒരു പ്രവാചകനെ പോലെ സ്വന്തം മനസ്സിൽനിന്നും പുതിയ കാര്യങ്ങൾ മാന്ത്രികമായി പറയുന്നതിന് പകരം ശാസ്ത്രകാരന്മാരെപ്പോലെ നിലവിലുളള അറിവ് വിശദീകരിച്ച ശേഷം അതിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി അതിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ കൂടുതൽ സമ്പുഷ്ടമാക്കുന്ന രീതിയാണ് നമുക്ക് കാണാൻ കഴിയുക.അതിന്റെ ഭാഗമായി അന്നത്തെ ഇംഗ്ലീഷ് അർത്ഥശാസ്ത്രകാരന്മാരിൽ പലരെയും വിശദമായി ഉദ്ധരിക്കുന്നുണ്ട്. അതിൽ വളരെ പ്രശസ്തരും ഇന്നധികം അറിയപ്പെടാത്തവരും ഒക്കെ ഉണ്ട് .

        അതല്ല, ഇതെല്ലാം മാർക്‌സിന്റെ തന്നെ കണ്ടുപിടിത്തങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചു ഇതൊക്കെ തെറ്റാണെന്നും അതുകൊണ്ടു തന്നെ മാർക്സ് തെറ്റാണെന്നും വാദിക്കാൻ ശ്രമിക്കുന്ന മന്ദബുദ്ധികൾ ഉള്ളതുകൊണ്ട് ഇത് ഊന്നി പറയേണ്ട  കാര്യമുണ്ട് .


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌