മൂലധനം വായന:
മാർക്സിന്റെ പ്രശസ്തമായ കൃതിയാണല്ലോ മൂലധനം. വളരെ പ്രാധാന്യം ഉള്ളതെങ്കിലും മനസ്സിലാക്കാൻ വിഷമം ഉള്ള ഒരു കൃതി ആണത്. മൂലധനം വായനയുമായി ബന്ധപ്പെട്ട കുറിപ്പുകളും ചർച്ചകളും ആണ് ഈ ബ്ലോഗിൽ ഉദ്ദേശിക്കുന്നത്. ചർച്ചകളിൽ പങ്കെടുക്കാനും എന്റെ ധാരണകളിലെ തെറ്റുകളും പോരായ്മകളും തീർക്കാനും എല്ലാവരോടും വിനീതമായി അപേക്ഷിക്കുന്നു. ഇത്തരം ഒരു സാഹസത്തിനു ഒരുങ്ങുമ്പോൾ തന്നെ എൻ്റെ പരിമിതികളെ കുറിച്ചെനിക്ക് ബോധ്യമുണ്ട്. എന്നാൽ നിങ്ങൾ എല്ലാവരും നന്നായി സഹായിക്കും എന്നും അങ്ങിനെ എൻറെ വായനയും ധാരണയും മെച്ചപ്പെടുത്താൻ കഴിയും എന്നും എനിക്ക് ഉറപ്പുണ്ട്. പൊതുവായ കാര്യങ്ങൾ മാത്രമല്ല ഓരോ വിശദാംശങ്ങളെയും കുറിച്ചും ചർച്ച ചെയ്യണം എന്നാണ് ഉദ്ദേശിക്കുന്നത്. മൂലധനം വായന മാർക്സിന്റെ രീതിശാസ്ത്രത്തെ കുറിച്ചും മാർക്സിസത്തെക്കുറിച്ചും കൂടുതൽ വെളിച്ചം നൽകുന്നതാണ് . ഇന്നത്തെ പ്രശ്നങ്ങളെ നേരിടാനും മർദിതരുടെ പോരാട്ടത്തെ ശക്തിപ്പെടുത്താനും ഈ വായന സഹായിക്കും. ചുറ്റുമുള്ള പ്രപഞ്ചത്തെ പറ്റിയും സമൂഹത്തെപ്പറ്റിയും ജീവിതത്തെ പറ്റിയുംകൂടുതൽ ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാനും ഇത് സഹായിക്കും.
രാമചന്ദ്രൻ പി .ടി.
ptramachandran@gmail.com
9447791504
എന്നെ കുറിച്ച് കൂടുതൽ അറിയാൻ ഈ വെബ്‌സൈറ്റ് നോക്കൂ
www.ramachandranpt.in
എൻറെ രണ്ടു ശിഷ്യരായ അദീപിനും ദൃശ്യക്കും വേണ്ടിയാണിത് എഴുതാൻ തുടങ്ങിയത്. അവർക്കായിത്തന്നെ ഇത് സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
മൂലധനം എല്ലാവർക്കും അറിയാവുന്ന ഒരു പുസ്തകം ആണ് . പലരുടെയും കയ്യിൽ മൂലധനത്തിന്റെ കോപ്പിയും ഉണ്ടാവും .എന്റെ കയ്യിലും ഉണ്ട് ഒന്ന് . വായിക്കാൻ വേണ്ടി വായിച്ചു എന്നല്ലാതെ സൂക്ഷമമായ വായന നടത്താൻ എനിക്ക് പറ്റിയിട്ടില്ല . തീർച്ചയായും , മാഷിന്റെ വായനയുടെ കൂടെ സഞ്ചരിച്ചു എന്നെ പോലുള്ളവർക്ക് കൂടുതൽ വ്യക്തത വരുത്താം ,ചർച്ചകൾ ആവാം ...ആശംസകൾ
മറുപടിഇല്ലാതാക്കൂ