നമുക്ക് തുടരാം
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
We see then that that which determines the magnitude of the value of any article is the amount of labour socially necessary, or the labour time socially necessary for its production. Each individual commodity, in this connexion, is to be considered as an average sample of its class. Commodities, therefore, in which equal quantities of labour are embodied, or which can be produced in the same time, have the same value. The value of one commodity is to the value of any other, as the labour time necessary for the production of the one is to that necessary for the production of the other. “As values, all commodities are only definite masses of congealed labour time.”
ജർമ്മൻ മൂലം ഇതാ
Es ist also nur das Quantum gesellschaftlich notwendiger Arbeit oder die zur Herstellung eines Gebrauchswerts gesellschaftlich notwendige Arbeitszeit, welche seine Wertgröße bestimmt. Die einzelne Ware gilt hier überhaupt als Durchschnittsexemplar ihrer Art. Waren, worin gleich große Arbeitsquanta enthalten sind oder die in derselben Arbeitszeit hergestellt werden können, haben daher dieselbe Wertgröße. Der Wert einer Ware verhält sich zum Wert jeder andren Ware wie die zur Produktion der einen notwendige Arbeitszeit zu der für die Produktion der andren notwendigen Arbeitszeit. "Als Werte sind alle Waren nur bestimmte Maße festgeronnener Arbeitszeit."
മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം
ഒരു ഉപയോഗമൂല്യം ഉല്പാദിപ്പിക്കാൻ സാമൂഹ്യമായി ആവശ്യമായ അധ്വാനത്തിൻറെ അളവ് അഥവാ അധ്വാനസമയം മാത്രമാണ് അതിൻറെ മൂല്യം നിർണ്ണയിക്കുന്നത്. ഓരോ ചരക്കുകളും അതിന്റെ തരത്തിലുള്ള ചരക്കുകളുടെ ശരാശരിയായി പൊതുവെ പരിഗണി ക്കപ്പെടുന്നു. ഒരേ അളവ് അധ്വാനം അടങ്ങിയിട്ടുള്ള ചരക്കുകൾ അഥവാ ഒരേ സമയത്തെ കൊണ്ട് ഉല്പാദിപ്പിക്കാൻ കഴിയുന്ന ചരക്കു കൾക്ക്, അതുകൊണ്ടു, ഒരേ മൂല്യമാണ് ഉള്ളത്. ഒരു ചരക്കിൻറെ മൂല്യം മറ്റൊരു ചരക്കിൻറെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് അത് ഉല്പാദിപ്പിക്കാൻ ആവശ്യമായ അധ്വാന സമയവും മറ്റേതു ഉല്പാദിപ്പിക്കാനാവശ്യമായ അധ്വാനസമയവും തമ്മിൽ ബന്ധ പ്പെട്ടിരിക്കുന്നതുപോലെയാണ്. "മൂല്യങ്ങളെന്ന നിലയ്ക്കു ചരക്കുകൾ എല്ലാം ഘനീഭവിക്കപ്പെട്ട അധ്വാനസമയത്തിൻറെ നിശ്ചിത അളവുകൾ മാത്രമാണ്".
ഇവിടെ പലയിടത്തും ചെയ്യുന്നത് പോലെ ചരക്കിനേയും അതിൻറെ ഉപയോഗമൂല്യത്തെയും ഒന്നുതന്നെയായാണ് കാണുന്നത്. ഒരു ചരക്ക് അല്ലെങ്കിൽ ഉപയോഗമൂല്യം ഉല്പാദിപ്പിക്കാൻ സാമൂഹ്യമായി ആവശ്യമായ അധ്വാനത്തിൻറെ അളവ് അഥവാ അധ്വാനസമയം മാത്രമാണ് അതിൻറെ മൂല്യം നിർണ്ണയിക്കുന്നത്. ഓരോ ചരക്കുകളും വ്യത്യസ്തമാണെങ്കിലും ഒരു തരത്തിൽ പെട്ട ഒരേ ഗുണമുള്ള ചരക്കുകളെയെല്ലാം വിപണിയിൽ ഒരുപോലെയാണ് പരിഗണിക്കുന്നത്. ഒരു പോലെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതും. അതുകൊണ്ട് ഓരോ ചരക്കുകളും അതിന്റെ തരത്തിലുള്ള ചരക്കുകളുടെ ശരാശരിയായാണ് പൊതുവെ പരിഗണി ക്കപ്പെടുന്നത്. രണ്ടു ചരക്കുകൾ ഒരേ സമയം കൊണ്ട് ഉല്പാദിപ്പിക്കപ്പെട്ടതാണെങ്കിൽ അവയിൽ അടങ്ങിയിട്ടുള്ള സാമൂഹ്യമായ അധ്വാനത്തിൻറെ അളവും തുല്യമാണ്. അതുകൊണ്ട് അവക്ക് ഒരേ മൂല്യമാണ്.
ഇനി വ്യത്യസ്ത അധ്വാന സമയമുപയോഗിച്ചുൽപാദിപ്പിക്കുന്ന ചരക്കുകൾ ആണെങ്കിൽ അവയുടെ മൂല്യത്തിൻറെ അനുപാതം അവയുടെ അധ്വാന സമയത്തിൻറെ അനുപാതം ആയിരിക്കും. അതായത് ഇരട്ടി അധ്വാനസമയം വേണ്ട ചരക്കിൻറെ മൂല്യം ഇരട്ടിയും പകുതി അധ്വാന സമയം വേണ്ട ചരക്കിൻറെ മൂല്യം പകുതിയും ആയിരിക്കും.
"മൂല്യങ്ങളെന്ന നിലയ്ക്കു ചരക്കുകൾ എല്ലാം ഘനീഭവിക്കപ്പെട്ട അധ്വാനസമയത്തിൻറെ നിശ്ചിത അളവുകൾ മാത്രമാണ്". ഈ ഉദ്ധരണി മുൻപ് പറഞ്ഞ മാർക്സ് തന്നെ 1859 ൽ പ്രസിദ്ധീകരിച്ച രാഷ്ട്രീയ അർത്ഥശാസ്ത്ര വിമർശത്തിന് ഒരു സംഭാവന എന്ന കൃതിയിലേത് ആണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ