മൂലധനത്തിന്റെ ഒന്നാം പുസ്തകം മുതലാളിത്ത രീതിയിൽ ഉള്ള ഉൽപ്പാദന ത്തെ പറ്റി ആണ്. അതിലെ ഒന്നാമത്തെ ഭാഗം ചരക്കുകളും പണവും എന്നതാണ്. ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് ചരക്കുകൾ എന്നാണ്. അതിലെ ഒന്നാമത്തെ ഖണ്ഡം ചരക്കിന്റെ രണ്ടു ഘടകങ്ങൾ: ഉപയോഗ മൂല്യവും മൂല്യവും ( മൂല്യത്തിന്റെ വസ്തുതയും മൂല്യത്തിന്റെ പരിമാണവും ).
അത് തുടങ്ങുന്നത് ഇങ്ങനെ ആണ്:
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
The wealth of those societies in which the capitalist mode of production prevails, present itself as "an immense accumulation of commodities", its unit being a single commodity. Our investigation must therefore begin with the analysis of a commodity.
ജർമ്മൻ മൂലം ഇതാ
Der Reichtum der Gesellschaften, in welchen kapitalistische Produktionsweise herrscht, erscheint als eine "ungeheure Warensammlung", die einzelne Ware als seine Elementarform. Unsere Untersuchung beginnt daher mit der Analyse der Ware.
മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം
മുതലാളിത്ത രീതിയിൽ ഉള്ള ഉൽപ്പാദനം നടക്കുന്ന സമൂഹങ്ങളിൽ സമ്പത്തു ചരക്കുകളുടെ വലിയ ഒരു കൂമ്പാരമായിട്ടാണ് പ്രത്യക്ഷ പ്പെടുന്നത്. അതിന്റെ ഒരു ഏകകം ഒരു ചരക്കു ആയിരിക്കും.അതുകൊണ്ടു നമ്മുടെ അന്വേഷണം ചരക്കിന്റെ അപഗ്രഥനത്തിലൂടെ യാണ് തുടങ്ങേണ്ടത്.
എന്തൊരു ഗംഭീരമായ തുടക്കം! .
ചരക്കു എന്നാൽ മറ്റാരുടെയോ ഉപയോഗത്തിന് വേണ്ടി ഉൽപ്പാ ദിപ്പിക്കപ്പെടുന്ന വസ്തുക്കൾ ആണ്. മുതലാളിത്ത ഉൽപ്പാദനരീതിയെന്നാൽ ഉൽപ്പാദന ഉപാധികളുടെ ഉടമയായ മുതലാളിക്കു വേണ്ടി കൂലി വാങ്ങി തൊഴിലാളികൾ ചരക്കുകൾ ഉൽപ്പാദിപ്പിക്കുകയും മുതലാളി അത് ആർക്കെങ്കിലും വിറ്റു ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന ഇന്ന് മിക്കയിടങ്ങളിലും നിലവിൽ ഉള്ള രീതി തന്നെ ആണ്.
മുതലാളിത്ത വ്യവസ്ഥയെ കുറിച്ച് ആഴത്തിൽ പഠിക്കുകയും അങ്ങിനെ മുതലാളിത്തത്തിനെതിരായ പോരാട്ടത്തിന് ശക്തിയും ലക്ഷ്യവും ആശയ വ്യക്തതയും നൽകുക ആണ് മൂലധനത്തിലൂടെ മാർക്സ് ലക്ഷ്യമിട്ടത്. ഒരു കാര്യത്തെ പറ്റി പഠിക്കുമ്പോൾ അതിന്റെ ഏറ്റവും ചെറിയ അടിസ്ഥാന ഘടകത്തെ എടുത്തു അതിനെ കുറിച്ചുള്ള വിശദമായ അപഗ്രഥനത്തിൽ നിന്നും തുടങ്ങി ക്രമേണ വികസിച്ചുവന്നു ആ കാര്യത്തിന്റെ സ്വഭാവവും മാറ്റങ്ങളും മനസ്സിലാക്കുന്ന രീതിയാണ് ഇവിടെ മാർക്സ് പിന്തുടരുന്നത് .
നമുക്ക് ചുറ്റും നോക്കിയാൽ തന്നെ മനസ്സിലാവും ഈ മുതലാളിത്തത്തിലെ സമ്പത്തു ചരക്കുകളുടെ ഒരു വലിയ കൂമ്പാരമായി ആണ് പ്രത്യക്ഷപ്പെടുന്നത് എന്ന്. മാത്രമല്ല മുതലാളിത്ത സമൂഹത്തിലെ ഏറ്റവും പ്രധാന കാര്യം, അതിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം ചരക്കു തന്നെ ആണ് .ചരക്കിന്റെ ഏകകം (unit) ഒരു ചരക്ക് ആണ് .അതുകൊണ്ടു മുതലാളിത്ത വ്യവസ്ഥിതിയെ കുറിച്ചുള്ള ഈ സമഗ്ര പഠനം ആരംഭിക്കേണ്ടത് ചരക്കിനെ കുറിച്ചുള്ള ഒരു വിശദ പരിശോധനയിലൂടെ തന്നെ ആണ് . മുതലാളിത്ത പൂർവ വ്യവസ്ഥകളിലും സന്ദർഭികമായോ വല്ലപ്പോഴുമോ പരിമിതമായ തോതിലോ ഒക്കെ ഉൽപ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ കൈമാറ്റം നടന്നിട്ടു ണ്ടാവും. ചില വസ്തുക്കൾ ഒക്കെ വിപുലമായ തോതിലോ വിദൂര ദേശങ്ങളിലോ വിപണനം ചെയ്യപ്പെടുകയും അത് ചിലപ്പോൾ വളരെ പ്രാധാന്യം കൈവരിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാലും മിക്കവാറും എല്ലാ വസ്തുക്കളും ഉൽപ്പാദിപ്പിക്കപ്പെടുന്നത് വില്പനക്കാണ്, ഉപയോഗിക്കപ്പെടുന്ന മിക്കതും വിപണിയിൽ നിന്നും വാങ്ങിയാണ് എന്ന സ്ഥിതി മുതലാളിത്തത്തിന്റെ മാത്രം പ്രത്യേകത ആണ്. ഒരാൾ ഉൽപാദിക്കുന്നതു എവിടെയോ കിടക്കുന്ന അജ്ഞാതരായ മറ്റാർക്കോ വേണ്ടി, ഉപയോഗിക്കുന്നതെല്ലാം ലോകത്തിൽ എവിടെയോ ഉള്ള ആരോ ഉൽപ്പാദിപ്പിച്ച വസ്തുക്കൾ എന്ന സ്ഥിതിയാണല്ലോ ഇപ്പോൾ. സ്വന്തം ആവശ്യത്തിന് വേണ്ടി യുള്ള ഉൽപ്പാദനം കൂടുതൽ കൂടുതൽ വിരളമായി വരികയാണല്ലോ.
Good. Looking forward to the next articles
മറുപടിഇല്ലാതാക്കൂGood translation sir
മറുപടിഇല്ലാതാക്കൂReally helpful sir
മറുപടിഇല്ലാതാക്കൂ