ഇങ്ങനെ തുടരുന്നു
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
Every useful thing, as iron, paper, &c., may be looked at from the two points of view of quality and quantity. It is an assemblage of many properties, and may therefore be of use in various ways. To discover the various uses of things is the work of history. So also is the establishment of socially-recognized standards of measure for the quantities of these useful objects. The diversity of these measures has its origin partly in the diverse nature of the objects to be measured, partly in convention.
ജർമ്മൻ മൂലം ഇതാ
Jedes nützliche Ding, wie Eisen, Papier usw., ist unter doppelten Gesichtspunkt zu betrachten, nach Qualität und Quantität. Jedes solches Ding ist ein Ganzes vieler Eigenschaften und kann daher nach verschiedenen Seiten nützlich sein. Diese verschiedenen Seiten und daher die mannigfachen Gebrauchsweisen der Dinge zu entdecken ist geschichtliche Tat. So die Findung gesellschaftlicher Maße für die Quantität der nützlichen Dinge. Die Verschiedenheit der Warenmaße entspringt teils aus der verschiedenen Natur der zu messenden Gegenstände, teils aus Konvention.
മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം
ഇരുമ്പ്, കടലാസ് തുടങ്ങിയ ഉപയോഗമുള്ള എന്തിനെയും ഗുണത്തിന്റെയും അളവിന്റെയും ആയ രണ്ടു കാഴ്ച പ്പാടിലൂടെയും നോക്കാമല്ലോ. ഓരോ വസ്തുവും വിവിധ ഗുണങ്ങളുടെ കൂട്ടവും അതുകൊണ്ടുതന്നെ അവയെ പല രീതിയിലും ഉപയോഗിക്കാവുന്നതുമാണ്. ഈ വ്യത്യസ്ത വശങ്ങളും അതുകൊണ്ടുതന്നെയുള്ള വ്യത്യസ്ത ഉപയോഗങ്ങളും കണ്ടുപിടിക്കുന്നതുംചരിത്രത്തിന്റെ പണിയാണ്. ഉപയോഗമുള്ള വസ്തുക്കളെ അളക്കാനാവശ്യമായ പൊതു അളവുകോലുകൾ കണ്ടുപിടിക്കുന്നതും അതുപോലെതന്നെ ചരിത്രത്തിൻറെ പണിതന്നെ. അളവുകോലുകളുടെ വ്യത്യസ്തത ഉണ്ടാവുന്നത് ഭാഗികമായി വസ്തുക്കളുടെ പ്രകൃതത്തിലുള്ള മാറ്റം കൊണ്ടും ഭാഗികമായി കീഴ്വഴക്കങ്ങൾകൊണ്ടുമാണ്.
ഉപയോഗമുള്ള വസ്തുക്കൾക്കു മാത്രമല്ല എല്ലാ വസ്തുക്കൾക്കും ഗുണവും അളവും ഉണ്ടെന്നും അവയെ ഗുണത്തിന്റെയും അളവിന്റെയും കാഴ്ചപ്പാടിലൂടെ നോക്കാമെന്നും വ്യക്തമാണല്ലൊ. എന്നാൽ ഗുണവും അളവും മാറുന്നതും അവ തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധ വും ഒക്കെ മാർക്സിന്റെ പൊതുവായ കാഴച്ച പ്പാടിന്റെ പ്രധാന ഭാഗമാണ്. അത് വിശദമായി നമുക്ക് വേറെ ഒരിക്കൽ ചർച്ച ചെയ്യേണ്ടിവരും.ഒരു വസ്തുവിന് പല ഗുണങ്ങളും ഉണ്ടാവും. അത് കൊണ്ട് തന്നെ അവക്ക് പല ഉപയോഗങ്ങളും ഉണ്ടാകും. ഇങ്ങനെ ഉള്ള വിവിധ ഉപയോഗങ്ങൾ ചരിത്രപരമായി ഉണ്ടായിവന്നത് ആണ് . ഇന്നുള്ള പല ഉപയോഗങ്ങളും പണ്ടില്ലായിരുന്നു. നാളെ പുതിയ പുതിയ ഉപയോഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതൊക്കെത്തന്നെ ആണ് അറിവിന്റെയും ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രധാന ഭാഗങ്ങൾ. അറിവും ശാസ്ത്രവും ഒക്കെത്തന്നെ ചരിത്രപരമായി വളർന്നുവന്നതാണല്ലോ.അറിവിന്റെയും ശാസ്ത്രത്തിന്റെയും പ്രധാനമായ ഒരു ലക്ഷണമാണല്ലോ ചരിത്രപരത.
വിവിധ വസ്തുക്കളെ അളക്കുന്ന രീതികളി ലും സമ്പ്രദായങ്ങളിലും അളവുകോലുകളിലും ഏകകങ്ങളിലും (യൂണിറ്റ്) ഒക്കെ വ്യതാസം ഉണ്ടല്ലോ. രണ്ടു വ്യത്യസ്ത വസ്തുക്കൾക്ക് ഇവ വേറെ വേറെ ആയിരിക്കും. മാത്രമല്ല ഒരോ സ്ഥലത്തും വേറെ ആയിരിക്കും. ഒരു വസ്തുവിന് ഒരു സ്ഥലത്ത് തന്നെ കാലം മാറുമ്പോളുള്ള മാറ്റവും ഉണ്ടായിരിക്കും. എങ്ങിനെ ആണ് ഈ വ്യത്യാസങ്ങൾ ഉണ്ടാവുന്നത്?
വസ്തുക്കൾ വ്യത്യസ്ത തരത്തിൽ ആകുമല്ലോ. ചിലവ ഖര രൂപത്തിൽ ആണെങ്കിൽ ചിലവ ദ്രാവക രൂപത്തിൽ അങ്ങിനെ പല തരത്തിലും ഉള്ള വസ്തുക്കളെ അളക്കാൻ പല രീതികളൂം സമ്പ്രദായങ്ങളും ഏകകങ്ങളും ഒക്കെ വേണ്ടി വരും. മാത്രമല്ല ചിലവ വില കൂടിയതും ചിലതു വില കുറഞ്ഞതും ആവും.ഉപ്പു തൂക്കുമ്പോലെ സ്വർണം തൂക്കാൻ പറ്റില്ലല്ലോ.ചിലത് എണ്ണുമ്പോൾ ചിലതിനു തൂക്കവും വേറെ ചിലതിനു വ്യാപ്തവും ആകും നാം അളക്കുക. ഓരോന്നിനും അതിനനുസരിച്ച വ്യത്യസ്തങ്ങളായ ഏകകങ്ങളും ഉപയോഗിക്കപ്പെട്ടുവരുന്നു.ഇങ്ങനെ സംഭവിക്കാൻ ഒരു കാരണം വസ്തുക്കളുടെ സ്വഭാവത്തിലുള്ള വ്യത്യാസമാണ്. കൂടാതെ ഓരോയിടത്തും ഓരോ കാലഘട്ടങ്ങളിൽ പാലിച്ചു പോരുന്ന കീഴ്വഴക്കങ്ങൾ ആണ് പല രീതികളും സമ്പ്രദായങ്ങളും ഏകകങ്ങളും ഒക്കെ രൂപപ്പെടുത്തുന്നത്.ഈ അളവുകോലുകൾ ഇടക്ക് ഇടയ്ക്കു മാറ്റുന്നത് അസൗകര്യം ആയിരിക്കുമല്ലോ.ഇത്തരം സാമൂഹികാംഗീകാരമുള്ള അളവുകോലുകൾ രൂപപ്പെടുത്തുന്നതും മാറുന്നതും ചിലപ്പോൾ പുതിയ കാലത്തൊക്കെ അവ കൂടുതൽ കൂടുതൽ ഏകീകരിക്കക്കപ്പെടുന്നതും ചരിത്രപരമായ ഒരു പ്രക്രിയ തന്നെ ആണ്. അവ നിർണ്ണയിക്കുന്നതും ചരിത്രത്തിൻറെ പണി തന്നെ. അല്ല, ഒന്നാലോചിച്ചാൽ അങ്ങിനെ ചരിത്രപരമായി ആവിർഭവിച്ചതല്ലാതെ ഈ ദുനിയാവിൽ എന്താണുള്ളത്? കോളനി വൽക്കരണവും ഫ്രഞ്ച് വിപ്ലവവും ആഗോളവൽക്കരണവും ഒക്കെ ഇത്തരം അളവുകോലുകളിലും ഏകകങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങൾ ഓർമ്മിക്കുമല്ലോ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ