നമുക്ക് തുടരാം
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
The utility of a thing makes it a use value. But this utility is not a thing of air. Being limited by the physical properties of the commodity, it has no existence apart from that commodity. A commodity, such as iron, corn, or a diamond, is therefore, so far as it is a material thing, a use value, something useful. This property of a commodity is independent of the amount of labour required to appropriate its useful qualities. When treating of use value, we always assume to be dealing with definite quantities, such as dozens of watches, yards of linen, or tons of iron. The use values of commodities furnish the material for a special study, that of the commercial knowledge of commodities. Use values become a reality only by use or consumption: they also constitute the substance of all wealth, whatever may be the social form of that wealth. In the form of society we are about to consider, they are, in addition, the material depositories of exchange value.
ജർമ്മൻ മൂലം ഇതാ
Die Nützlichkeit eines Dings macht es zum Gebrauchswert. Aber diese Nützlichkeit schwebt nicht in der Luft. Durch die Eigenschaften des Warenkörpers bedingt, existiert sie nicht ohne denselben. Der Warenkörper selbst, wie Eisen, Weizen, Diamant usw., ist daher ein Gebrauchswert oder Gut. Dieser sein Charakter hängt nicht davon ab, ob die Aneignung seiner Gebrauchseigenschaften dem Menschen viel oder wenig Arbeit kostet. Bei Betrachtung der Gebrauchswerte wird stets ihre quantitative Bestimmtheit vorausgesetzt, wie Dutzend Uhren, Elle Leinwand, Tonne Eisen usw. Die Gebrauchswerte der Waren liefern das Material einer eignen Disziplin, der Warenkunde. Der Gebrauchswert verwirklicht sich nur im Gebrauch oder der Konsumtion. Gebrauchswerte bilden den stofflichen Inhalt des Reichtums, welches immer seine gesellschaftliche Form sei. In der von uns zu betrachtenden Gesellschaftsform bilden sie zugleich die stofflichen Träger des - Tauschwerts.
ഒരു വസ്തുവിനെകൊണ്ട് നമുക്ക് ഉപയോഗമുണ്ട് എന്നതുകൊണ്ടാണ് അതിനൊരു ഉപയോഗമൂല്യം ഉണ്ടാവുന്നത്. ഈ ഉപയോഗമൂല്യം വസ്തുവുമായി ഒരു ബന്ധവുമില്ലാതെ വായുവിൽ പൊങ്ങി നിൽക്കുന്ന ഒന്നല്ല.ചരക്കിൻറെ ഗുണങ്ങൾ കൊണ്ടാണ് ഉപയോഗമുണ്ടാകുന്നത് എന്നതുകൊണ്ട് ഉപയോഗത്തിനും ഉപയോഗമൂല്യത്തിനും ചരക്കിൽനിന്നും വേറിട്ടൊരു നിലനിൽപില്ല. ഇരുമ്പ്, ഗോതമ്പ്, വജ്രം എന്നിങ്ങനെയുള്ള ചരക്കുകൾ ഉപയോഗ മൂല്യങ്ങൾ തന്നെയാണ് അഥവാ ഉപയോഗപ്രദമായ വസ്തുക്കൾ ആണ്. ചരക്കിൻറെ ഈ ഗുണം, അതായത് ഉപയോഗമൂല്യം, ഉപയോഗപ്രദമായ ഗുണങ്ങൾ സ്വായത്തമാക്കുന്നതിനു വേണ്ട അധ്വാനം കൂടുതൽ ആണോ കുറച്ചാണോ എന്നതിൽ നിന്നും സ്വതന്ത്രമാണ്. ഉപയോഗമൂല്യത്തെ പരിഗണിക്കുമ്പോൾ ഒരു ഡസൻ വാച്ച്, മുഴക്കണക്കിൽ ക്യാൻവാസ്, ഒരു ടൺ ഇരുമ്പ് എന്നിങ്ങനെ ഒരു പ്രത്യേക അളവിൽ ഉള്ളതാണെന്ന് എപ്പോഴും സങ്കല്പിച്ചിരിക്കും. ഉപയോഗമൂല്യമാണ് ചരക്കു വിജ്ഞാനീയം ( Product Information ) എന്ന പ്രത്യേക പഠനവിഷയത്തിനുള്ള വസ്തുതകൾ തരുന്നത്. ഉപയോഗമൂല്യങ്ങൾ യാഥാർഥ്യമാകുന്നത് ഉപയോഗത്തിലൂടെയോ ഉപഭോഗത്തിലൂടെയോ മാത്രമാണ്. സമ്പത്തിൻറെ സാമൂഹ്യരൂപം എന്തായാലൂം ഉപയോഗമൂല്യങ്ങൾ ആണ് അതിൻറെ ഭൗതികമായ ഉള്ളടക്കം. നമ്മൾ പഠിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ അവ കൈമാറ്റമൂല്യത്തിൻറെ ഭൗതികരൂപത്തിലുള്ള വാഹകരും കൂടിയാണ്.
ഇരുമ്പ്, ഗോതമ്പ്, വജ്രം എന്നിങ്ങനെയുള്ള ചരക്കുകൾ കൊണ്ട് മനുഷ്യർക്ക് പലതരത്തിൽ ഉള്ള ഉപയോഗം ഉണ്ടല്ലോ.അതുകൊണ്ടു ചരക്കുകൾക്കു ഒരു ഉപയോഗമൂല്യം ഉണ്ട്. അതുകൊണ്ടാണല്ലോ അതുകൊണ്ടുമാത്രമാണല്ലോ ചരക്കുകൾ ഉല്പാദിപ്പിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും എല്ലാവരും അതിന്റെ പിറകെ ഓടുന്നതും. അതുകൊണ്ടുതന്നെയാണ് ചരക്കുകൾ ഇന്നത്തെ നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രധാനമായ കാര്യവും സമ്പത്തിന്റെ രൂപവും സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളായ കോശങ്ങളും ആകുന്നത്. ചരക്കിന്റെ ഗുണങ്ങൾ ആണ് ഉപയോഗമൂല്യത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഉപയോഗമൂല്യത്തിന് ചരക്കിൽ നിന്ന് വേറിട്ടൊരു നിലനിൽപില്ല. അത് ചരക്കുമായി ബന്ധമില്ലാതെ വായുവിൽ പൊങ്ങിനിൽക്കുന്ന ഒന്നല്ല. അത് ചരക്കിൽ തന്നെ അന്തർലീനമായി ഇരിക്കുന്നു.
ഈ ചരക്കും അതിൻറെ ഗുണഗണങ്ങളും ഉണ്ടാവുന്നത് അദ്ധ്വാനം കൊണ്ടാണ്. എന്നാൽ ആ അദ്ധ്വാനത്തിൻറെ അളവിനു, അതായത് ഒരുചരക്കിനു അതിൻറെ ഗുണങ്ങൾ ഉണ്ടെക്കിയെടുക്കാൻ ആവശ്യമായ അദ്ധ്വാനത്തിൻറെ അളവിനു, അനുസരിച്ചല്ല, ആനുപാതികമായി അല്ല, ബന്ധപ്പെട്ടുകൊണ്ടല്ല അതിൻറെ ഉപയോഗമൂല്യം. അത് ആ അദ്ധ്വാനത്തിൻറെ അളവിൽ നിന്നും സ്വതന്ത്രമാണ്.
ഒരു ചരക്കിൻറെ ഉപയോഗമൂല്യത്തെപ്പറ്റി പറയുമ്പോൾ എപ്പോളും ഒരു ഡസൻ വാച്ച്, മുഴക്കണക്കിൽ ക്യാൻവാസ്, ഒരു ടൺ ഇരുമ്പ് എന്നിങ്ങനെ ഒരു പ്രത്യേക അളവിൽ ഉള്ള ചരക്കിൻറെ ഉപയോഗമൂല്യത്തെക്കുറിച്ചാണ് പറയുന്നത് എന്നാണു സങ്കൽപം. കാരണം അളവിനനുസരിച്ചു ഉപയോഗവും വർധിക്കുമല്ലോ.ഇതിൽ തന്നെ മറ്റൊരിടത്തു പറയുന്ന പോലെ ഒരു കോട്ടു ഒരാൾക്ക് മാത്രം ധരിക്കാൻ കഴിയുമ്പോൾ രണ്ടു കോട്ടു കൊണ്ടു രണ്ടാൾക്കും ധരിക്കാൻ കഴിയുമല്ലോ. ഉപയോഗമൂല്യമാണ് ചരക്കു വിജ്ഞാനീയം ( Product Information ) എന്ന പ്രത്യേക പഠനവിഷയത്തിനുള്ള വസ്തുതകൾ തരുന്നത്.
Note
In bourgeois societies the economic fictio juris prevails, that everyone, as a buyer, possesses an encyclopaedic knowledge of commodities.
കുറിപ്പ്
ചരക്കുകൾ വാങ്ങുന്ന ഒരാൾ എന്ന നിലയിൽ എല്ലാവർക്കും ചരക്കുകളെപ്പറ്റി സർവ്വവിജ്ഞാനങ്ങളും ഉണ്ടെന്ന സമ്പദ്‌ശാസ്ത്രപരമായ ഒരു നീതിന്യായ സങ്കല്പം ( fictio juris) എല്ലാ മുതലാളിത്ത സമൂഹങ്ങളിലും നില നിൽക്കുന്നുണ്ട്.
നീതിന്യായ സങ്കല്പം ( fictio juris) എന്നാൽ വാസ്തവത്തിൽ പ്രായോഗികമായി പരിപൂർണമായും ശരിയായിരിക്കില്ലെങ്കിലും നീതിന്യായ ചർച്ചകളിൽ സൗകര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കല്പനം ആണ്. ഉദാഹരണത്തിന്, ഒരു കമ്പനിയെയോ ഒരു അവിഭക്ത ഹിന്ദു കുടുംബത്തെയോ ഒരു ദേവനെയോ നിയമത്തിനു മുൻപിൽ ഒരു വ്യക്തിയെ പ്പോലെ പരിഗണിക്കുന്നതുപോലെ.
( Fictio juris means -an assumption that something occurred or someone or something exists which,
in fact, is not the case, but that is made in the law to enable a court to equitably
resolve a matter before it.)
ഉപയോഗമൂല്യങ്ങൾ യാഥാർഥ്യമാകുന്നത് ഉപയോഗത്തിലൂടെയോ ഉപഭോഗത്തിലൂടെയോ മാത്രമാണ്. സമ്പത്തിൻറെ സാമൂഹ്യരൂപം എന്തായാലൂം ഉപയോഗമൂല്യങ്ങൾ ആണ് അതിൻറെ ഭൗതികമായ ഉള്ളടക്കം. എന്നാൽ മുതലാളിത്തത്തിൽ ചരക്കുകൾ ഉപയോഗമൂല്യത്തിനു പുറമേ കൈമാറ്റ മൂല്യത്തിൻറെയും കൂടി ഭൗതികമായ വാഹകർ ആയിമാറുന്നു.
ഇവിടെ ചരക്കുകളെ ഭൗതികവസ്തുക്കൾ ആയാണ് പരിഗണിക്കുന്നത്.മാർക്സിൻറെ കാലഘട്ടത്തിൽ ഇങ്ങനെ തന്നെ ആയിരുന്നു എന്നതിനു സംശയം ഇല്ല. ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയത്തിൽ അങ്ങിനെ സങ്കൽപ്പിക്കുന്നത് തന്നെ ആണ് സൗകര്യം, അതിൽ ഒരു തെറ്റുമില്ല. എന്നാൽ നമ്മൾ ജീവിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ അത് പൂർണ്ണമായും ശരിയല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്. എന്നാൽ ഇതിൻറെ അർത്ഥം മാർക്സ് ഇപ്പറഞ്ഞതെല്ലാം തെറ്റാണെന്നോ അപ്രസക്തമാണെന്നോ അല്ല. ഈ വിഷയം കൂടുതൽ വിശദമായി നമുക്ക് പരിഗണിക്കേണ്ടിവരും. ഇവിടെ ചർച്ചാവിഷയം ചരക്കിൻറെ മൂല്യം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കൽ ആണ്. എന്നെത്തേക്കും മാറാതെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ചരക്കിൻറെ കേവലമായ നിർവചനം കണ്ടു പിടിക്കൽ അല്ല. നമ്മളും നമ്മുടെ ചുറ്റുമുള്ള പ്രപഞ്ചവും സമൂഹവും ഒക്കെ നിരന്തരമായി മാറിക്കൊണ്ടിരിക്കുമ്പോൾ അത്തരം കേവലമായ ഒരു നിർവചനം കണ്ടെത്തുന്നതോ അത് മുറുക്കിപ്പിടിക്കുന്നതോ സാധ്യമല്ല. നമ്മുടെ പരിശോധനകൾ വികസിച്ചു വരുമ്പോൾ ക്രമേണ തന്നെ നിർവചനങ്ങളും വികസിപ്പിക്കാൻ കഴിയും; അതേ കഴിയൂ. ഇതു സാധാരണ പതിവില്ലാത്ത രീതിയായതു കൊണ്ട് തന്നെ അല്പം വിഷമമുണ്ടാക്കിയേക്കും. പക്ഷെ മാർക്സിൻറെ രീതിശാസ്ത്രം വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. മൂലധനം പഠിക്കുന്നതിലൂടെ മാർക്സിൻറെ ഈ രീതിശാസ്ത്രം കൂടി മനസ്സിലാക്കാൻ കഴിയുന്നതാണ്. അതു വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണെന്നു മനസ്സിലാക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ