നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ 

A given commodity, e.g., a quarter of wheat is exchanged for x blacking, y silk, or z gold, &c. – in short, for other commodities in the most different proportions. Instead of one exchange value, the wheat has, therefore, a great many. But since x blacking, y silk, or z gold &c., each represents the exchange value of one quarter of wheat, x blacking, y silk, z gold, &c., must, as exchange values, be replaceable by each other, or equal to each other. Therefore, first: the valid exchange values of a given commodity express something equal; secondly, exchange value, generally, is only the mode of expression, the phenomenal form, of something contained in it, yet distinguishable from it.

ജർമ്മൻ മൂലം ഇതാ

Eine gewisse Ware, ein Quarter Weizen z.B. tauscht, sich mit x Stiefelwichse oder mit y Seide oder mit z Gold usw., kurz mit andern Waren in den verschiedensten Proportionen. Mannigfache Tauschwerte also hat der Weizen statt eines einzigen. Aber da x Stiefelwichse, ebenso y Seide, ebenso z Gold usw. der Tauschwert von einem Quarter Weizen ist, müssen y Stiefelwichse, y Seide, z Gold usw. durch einander ersetzbare oder einander gleich große Tauschwerte sein. Es folgt daher erstens: Die gültigen Tauschwerte derselben Ware drücken ein Gleiches aus. Zweitens aber: Der Tauschwert kann überhaupt nur die Ausdrucksweise, die "Erscheinungsform" eines von ihm unterscheidbaren Gehalts sein.

        മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം

        ഒരു പ്രത്യേക ചരക്ക് മറ്റുപല ചരക്കുകളുമായി പല വ്യത്യസ്ത അനുപാതങ്ങളിലുമായി കൈമാറ്റം ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് ഒരു കാലളവ് ( ക്വാർട്ടർ ) ഗോതമ്പ്  X ബൂട്ട് പോളിഷ്  Y   പട്ട്  Z  സ്വർണ്ണം എന്നിങ്ങനെ പല വസ്തുക്കളുമായി പല അനുപാതങ്ങളിൽ കൈമാറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഗോതമ്പിന് ഒന്നല്ല പല കൈമാറ്റ മൂല്യങ്ങളും ഉണ്ട്. X ബൂട്ട് പോളിഷ് (Stiefelwichse),  Y  പട്ട്,  Z  സ്വർണ്ണം എന്നിവ ഒരു കാലളവ് ഗോതമ്പിൻറെ കൈമാറ്റമൂല്യം ആകയാൽ അവ പരസ്പരം കൈമാറാവുന്നതും അഥവാ ഒരേ കൈമാറ്റമൂല്യം ഉള്ളതുമായിരിക്കും. ഇതിൽ നിന്നും രണ്ടു കാര്യങ്ങൾ മനസ്സിലാവുന്നു. ഒന്നാമതായി, ഒരേ ചരക്കിന്റെ സാധുവായ വിവിധ കൈമാറ്റ മൂല്യങ്ങൾ ഒരേ ഒരു കാര്യത്തെത്തന്നെയാണ് പ്രകടിപ്പിക്കുന്നത്. രണ്ടാമതായി, ഒരു ചരക്കിൻറെ കൈമാറ്റമൂല്യമെന്നത് ആ ചരക്കിൻറെ  അതിൽ നിന്നും വ്യത്യസ്തമായ ഒരു ഉള്ളടക്കത്തിന്റെ ഒരു ആവിഷ്കാര രീതി മാത്രമാണ്, ഒരു പ്രത്യക്ഷപ്പെടൽ മാത്രമാണ്.  

    ഒരു ചരക്ക് വേറൊരു തരം ചരക്കുമായിട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന് ഗോതമ്പ് ബൂട്ട് പോളിഷുമായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് വിചാരിക്കുക. ഇത് നടക്കുന്നത് ഒരു പ്രത്യേക അനുപാതത്തിലാണ്. ഉദാഹരണത്തിന് ഒരു കാലളവ് ഗോതമ്പ് 100 ഗ്രാം ബൂട്ട് പോളിഷുമായി കൈമാറ്റം ചെയ്യുന്നുവെന്ന് വെക്കുക. 100 ഗ്രാം ബൂട്ട് പോളിഷുമായാണോ അതോ 50 ഗ്രാം ബൂട്ട് പോളിഷുമായി ആണോ എന്നത് ഇവിടെ നമുക്ക് പ്രസക്തമല്ല. അത് ഗ്രാം  എന്ന ഏകകത്തിലാണോ അതോ കിലോ ഗ്രാമിലാണോ അതോ റാത്തലിൽ ആണോ എന്നതും തൽകാലം അവഗണിക്കാം. ഒരു കാലളവ് ഗോതമ്പ് ഒരു നിശ്ചിത അളവ് ബൂട്ട് പോളിഷുമായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ആ അളവിനെ തൽകാലം X എന്ന് സങ്കല്പിക്കാം. X  ഒരു പ്രത്യേക അളവിനെ സൂചിപ്പിക്കുന്നു. 100 എന്നപോലെ ഒരു സംഖ്യയും ഗ്രാം പോലെ ഒരു ഏകകവും ഇതിൽ ഉൾകൊള്ളുന്നു. ചുരുക്കത്തിൽ ഒരു കാലളവ് ഗോതമ്പ്  X അളവ് ബൂട്ട് പോളിഷുമായി അഥവാ X ബൂട്ട് പോളിഷുമായി കൈമാറ്റം ചെയ്യപ്പെടുന്നു.

        ഗോതമ്പ് ബൂട്ട് പോളിഷുമായി മാത്രമല്ല മറ്റു വസ്തുക്കളുമായും ഒരു നിശ്ചിത അനുപാതത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണമായി ഒരു കാലളവ് ഗോതമ്പ് Y അളവ്  ബൂട്ട് പോളിഷുമായി കൈമാറ്റം ചെയ്യപ്പെടുന്നു. കൂടാതെ, ഒരു കാലളവു ഗോതമ്പ്  Z (അളവ് ) സ്വർണ്ണവുമായും കൈമാറ്റം ചെയ്യപ്പെടുന്നു. ഇങ്ങനെ മറ്റു പല ചരക്കുകളുമായും നിശ്ചിതാനുപാതത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഗോതമ്പിന് ഒന്നല്ല പല കൈമാറ്റ മൂല്യങ്ങളും ഉണ്ട്.

        ഒരു കാലളവ് ഗോതമ്പ് കൊടുത്താൽ X ബൂട്ട് പോളിഷും കിട്ടും  Y  പട്ടും കിട്ടും. അങ്ങിനെ ആണെങ്കിൽ X ബൂട്ട് പോളിഷു കൊടുത്താൽ സ്വാഭാവികമായി  Y  പട്ടും കിട്ടുമല്ലോ. തിരിച്ചും. അത് പോലെ ഒരു കാലളവു ഗോതമ്പ് കൊടുത്താൽ Z സ്വർണ്ണവും കിട്ടുമെന്നതു കൊണ്ട്, X ബൂട്ട് പോളിഷ്,  Y  പട്ട്,  Z  സ്വർണ്ണം എന്നിവ പരസ്പരം കൈമാറാവുന്നതും അഥവാ ഒരേ കൈമാറ്റമൂല്യം ഉള്ളതുമായിരിക്കും.

        ഇതിൽ നിന്നും രണ്ടു കാര്യങ്ങൾ മനസ്സിലാവുന്നു. ഒന്നാമതായി, ഒരേ ചരക്കിൻറെ സാധുവായ വിവിധ കൈമാറ്റ മൂല്യങ്ങൾ ആ ചരക്കുമായി ബന്ധപ്പെട്ട ഏതോ ഒരു ( ഒരേഒരു ) പ്രത്യേക കാര്യത്തെ ത്തന്നെയാണ് പ്രകടിപ്പിക്കുന്നത്.  രണ്ടാമതായി, ഒരു ചരക്കിൻറെ കൈമാറ്റ മൂല്യമെന്നത് ആ ചരക്കിൽ അന്തർലീനമായ, എന്നാൽ ചരക്കിൽ നിന്നും വ്യത്യസ്തമായ, എന്തോ ഒന്ന് പ്രത്യക്ഷപ്പെടുന്നത് തന്നെയാണ്. ആ ചരക്കിൽ അന്തർലീനമായ എന്തോ ഒന്നിനെത്തന്നെയാണ് ഓരോ കൈമാറ്റമൂല്യങ്ങളും ആവിഷ്കരിക്കുന്നത്. 

        അങ്ങിനെ ആണെങ്കിൽ അതെന്താണ് എന്നാണല്ലോ കണ്ടു പിടിക്കേണ്ടത്?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌