നമുക്ക് തുടരാം
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
A simple geometrical illustration will make this clear. In order to calculate and compare the areas of rectilinear figures, we decompose them into triangles. But the area of the triangle itself is expressed by something totally different from its visible figure, namely, by half the product of the base multiplied by the altitude. In the same way the exchange values of commodities must be capable of being expressed in terms of something common to them all, of which thing they represent a greater or less quantity.
ജർമ്മൻ മൂലം ഇതാ
Ein einfaches geometrisches Beispiel veranschauliche dies. Um den Flächeninhalt aller gradlinigen Figuren zu bestimmen und zu vergleichen, löst man sie in Dreiecke auf. Das Dreieck selbst reduziert man auf einen von seiner sichtbaren Figur ganz verschiednen Ausdruck - das halbe Produkt seiner Grundlinie mit seiner Höhe. Ebenso sind die Tauschwerte der Waren zu reduzieren auf ein Gemeinsames, wovon sie ein Mehr oder Minder darstellen.
മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം
ലളിതമായ ഒരു ജ്യാമിതീയമായ ഉദാഹരണം ഇത് വ്യക്തമാക്കുന്നു. നേർരേഖകൾകൊണ്ടുണ്ടാക്കിയ രൂപങ്ങളുടെ പരപ്പളവ് അഥവാ വിസ്തീർണ്ണം കണക്കാക്കാനും താരതമ്യം ചെയ്യാനും അവയെ ത്രികോണങ്ങളായി മുറിക്കാറുണ്ടല്ലോ. ത്രികോണത്തിന്റെ പരപ്പളവുതന്നെ കാണുന്നത് അതിന്റെ പാദത്തിന്റെയും ലംബത്തിന്റെയും ഗുണനഫലത്തിന്റെ പകുതിയെടുത്താണ്. ഇത് അതിന്റെ കാഴ്ച്ചയിൽ നിന്നും വ്യത്യസ്തമായ ഒന്നാണല്ലോ. അതുപോലെ, ചരക്കുകളുടെ കൈമാറ്റമൂല്യങ്ങൾ അവയിൽ പൊതുവായിഏറിയോ കുറഞ്ഞോ ഉള്ള എന്തോ ഒന്നായി കാണാൻ കഴിയും.
ചരക്കുകളുടെ കൈമാറ്റമൂല്യത്തിന്റെ കാര്യം വ്യക്തമാക്കാൻ ഇവിടെ ജ്യാമിതിയിലെ ലളിതമായ ഒരു ഉദാഹരണം എടുക്കുന്നു. നിങ്ങൾക്കൊക്കെ ഗണിതശാസ്ത്രത്തിലും ജ്യാമിതിയിലുമൊക്കെ എത്രത്തോളം താല്പര്യമുണ്ട് എന്നറിയില്ല. എന്നാൽ കാറൽ മാർക്സിനു ഗണിതത്തിൽ കാര്യമായ അഭിരുചിയും താല്പര്യവും കഴിവും ഉണ്ടായിരുന്നു. മാർക്സിന്റെ ആയിരത്തോളം പേജുള്ള ഗണിതശാസ്ത്രക്കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കലനത്തിന്റെ ( Calculus ) അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ മാർക്സിന്റെ നിരീക്ഷണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
നേർരേഖകൾകൊണ്ടുണ്ടാക്കിയ രൂപങ്ങളുടെ അതായത് ബഹുഭുജരൂപങ്ങളുടെ പരപ്പളവ് അഥവാ വിസ്തീർണ്ണം (Area ) കണക്കാക്കാനും അവയെ ത്രികോണങ്ങളായി മുറിക്കാറുണ്ടല്ലോ. ഉദാഹരണത്തിന് ഒരു ചതുർഭുജത്തിന്റെ പരപ്പളവ് കാണാൻ അതിന്റെ എതിർ മൂലകളെ തമ്മിൽയോജിപ്പിക്കുന്ന ഒരു നേർരേഖ വരച്ചു അതിനെ രണ്ടു ത്രികോണങ്ങൾ ആക്കി വിഭജിക്കാം. ഇനി ഓരോ ത്രികോണങ്ങളുടെയും പരപ്പളവ് കണ്ട് അവയുടെ തുകയെടുത്താൽ മതിയല്ലോ.ഏതു ബഹുഭുജത്തെയും ഇതുപോലെ ത്രികോണങ്ങൾ ആക്കി മുറിക്കാവുന്നതാണ്. ബഹുഭുജത്തിന്റെ പരപ്പളവ് ആ ത്രികോണങ്ങളുടെ പരപ്പളവുകളുടെ തുക ആയിരിക്കും. രണ്ട് ബഹുഭുജങ്ങളുടെ പരപ്പളവുകൾ താരതമ്യം ചെയ്യാനും അവയെ ത്രികോണങ്ങൾ ആക്കി വിഭജിക്കുന്നത് സൗകര്യമാവും. ഒരേ പരപ്പളവുള്ള ത്രികോണങ്ങൾ ആയാണ് രണ്ടിനെയും വിഭജിക്കുന്നത് എങ്കിൽ അവയുടെ എണ്ണം മാത്രം നോക്കിയും താരതമ്യം ചെയ്യാനാകും. കഴിയുമെങ്കിൽ ഈ രൂപങ്ങളെ സമചതുരങ്ങളാക്കി വിഭജിച്ചാലും പരപ്പളവ് കാണലും പരപ്പളവുകളുടെ താരതമ്യവും ഇതേ രീതിയിൽ എളുപ്പത്തിൽ നടക്കും. ഒരേ പരപ്പളവുകൾ ഉള്ള സമചതുരങ്ങളാക്കി രണ്ടിനെയും വിഭജിക്കാൻ കഴിഞ്ഞാൽ പിന്നെ അവയുടെ എണ്ണം നോക്കി പരപ്പളവ് താരതമ്യം ചെയ്യാമല്ലോ. ഒരു രൂപത്തിന്റെ പരപ്പളവ് എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന ഒരു ഏകകം ( 1 Unit ) പരപ്പളവുള്ള സമചതുരങ്ങളുടെ എണ്ണം തന്നെ അല്ലേ?
എന്നാൽ ഒരു ത്രികോണത്തിന്റെ പരപ്പളവ് എന്താണ്?ത്രികോണത്തിന്റെ പരപ്പളവ് അതിൻറെ പാദത്തിന്റെയും ലംബത്തിന്റെയും ഗുണനഫലത്തിന്റെ പകുതി യാണ്. ത്രികോണത്തിൻറെ കാണുന്ന രൂപത്തിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ ആണ് ഇവിടെ അതിൻറെ പരപ്പളവ് കാണുന്നത്.
ഇതുപോലെ ചരക്കുകളുടെ കൈമാറ്റമൂല്യങ്ങളെ അവയിലെല്ലാം പൊതുവായിട്ടുള്ള എന്തോ ഒന്നാക്കി ചുരുക്കിക്കാണാവുന്നതാണ്. ആ എന്തോ ഒന്നിന്റേ കുറവോ കൂടുതലോ ആണ് ആ ചരക്കിൻറെ കൈമാറ്റ മൂല്യത്തിൽ പ്രതിനിധീകരിക്കപ്പെടുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ