തുടർന്ന് വായിക്കാം
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
A commodity is, in the first place, an object outside us, a thing that by its properties satisfies human wants of some sort or another. The nature of such wants, whether, for instance, they spring from the stomach or from fancy, makes no difference. Neither are we here concerned to know how the object satisfies these wants, whether directly as means of subsistence, or indirectly as means of production.
ജർമ്മൻ മൂലം ഇതാ
Die Ware ist zunächst ein äußerer Gegenstand, ein Ding, das durch seine Eigenschaften menschliche Bedürfnisse irgendeiner Art befriedigt. Die Natur dieser Bedürfnisse, ob sie z.B. dem Magen oder der Phantasie entspringen, ändert nichts an der Sache . Es handelt sich hier auch nicht darum, wie die Sache das menschliche Bedürfnis befriedigt, ob unmittelbar als Lebensmittel, d.h. als Gegenstand des Genusses, oder auf einem Umweg, als Produktionsmittel.
ഇവിടെ ചരക്കു എന്താണെന്ന് നിർവചിക്കാൻ ശ്രമിക്കുകയാണ്.
ചരക്ക് എന്നാൽ, പ്രാഥമികമായി, നമ്മുടെ പുറത്തുള്ളതും, മനുഷ്യരുടെ ഏതെങ്കിലും ഒരു തരത്തിലുള്ള ആവശ്യത്തെ തൃപ്തിപ്പെടുത്താൻ കഴിവുള്ളതും ഒന്നാണ്. ആ ആവശ്യം വയറിൽ നിന്നുള്ളതോ മനസ്സിൽ നിന്നുള്ളതോ എന്നത് ഒരു മാറ്റവും ഉണ്ടാകുന്നില്ല.ആ വസ്തുക്കൾ നേരിട്ട് ജീവിതം നിലനിർത്താനോ അതോ പരോക്ഷമായി ഉൽപാദനോപകരണമായാണോ ഉപയോഗിക്കുന്നതു എന്നതും ഇവിടെ നമ്മൾ പരിഗണിക്കുന്നില്ല .
ചരക്കു നമുക്ക് പുറത്തുള്ള ഒന്നാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ലല്ലോ. പലപ്പോഴും നമ്മൾ വാങ്ങിയ ശേഷം അവയെ അകത്താക്കുകയും ശരീരത്തിൽ ചേർത്തുവെക്കുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും. അവ മനുഷ്യൻറെ ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ആ ആവശ്യങ്ങൾ വയറിൻറെയോ ശരീരത്തിന്റെയോ അതോ മനസ്സിൻറെയോ എന്നത് സാരമില്ല. (പലപ്പോഴും അവ നമ്മുടെ ആവശ്യങ്ങളെ അല്ല പൊങ്ങച്ചങ്ങളെ ആണ് തൃപ്തിപ്പെടുക്കുക എന്നും ഇവിടെ പറഞ്ഞില്ലെങ്കിലും വാസ്തവം ആണല്ലോ.) പല ചരക്കുകളും വാങ്ങുന്നവർ മറ്റ് വസ്തുക്കൾ നിർമ്മിക്കാൻ ഉള്ള ഉല്പാദനോപകരണങ്ങളായാണല്ലോ അവയെ ഉപയോഗിക്കുന്നത് . ചുരുക്കത്തിൽ ചരക്കുകൾ നമുക്ക് പുറത്തുള്ളതും നമ്മുടെ ഏതെങ്കിലും ആവശ്യത്തെ തൃപ്തി പ്പെടുത്തുന്നതുമായ ഒന്നായി നിർവചിക്കാം.
ശാസ്ത്രപുസ്തകങ്ങളിലും, പ്രതേകിച്ചു ഗണിതശാസ്ത്ര പുസ്തകങ്ങളിലും, കാണുന്ന തരത്തിലുള്ള ഇത്തരം കണിശവും ഒരിക്കലും മാറാത്തതുമായ നിർവചനങ്ങൾ മാർക്സിന്റെ കൃതികളിൽ അധികം കാണുന്നില്ല . പകരം പരിശോധനയുടെ വിവിധ ഘട്ടങ്ങളിലൂടെ വളർന്നു വികസിച്ചു വരുന്ന സങ്കല്പനങ്ങൾ ആണ് പലയിടത്തും കാണുന്നത് . ഈ കാര്യം നമുക്ക് പിന്നീട് ചർച്ച ചെയ്യേണ്ടിവരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ