നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ

        Exchange value, at first sight, presents itself as a quantitative relation, as the proportion in which values in use of one sort are exchanged for those of another sort, a relation constantly changing with time and place. Hence exchange value appears to be something accidental and purely relative, and consequently an intrinsic value, i.e., an exchange value that is inseparably connected with, inherent in commodities, seems a contradiction in terms. Let us consider the matter a little more closely.

ജർമ്മൻ മൂലം ഇതാ

        Der Tauschwert erscheint zunächst als das quantitative Verhältnis, die Proportion, worin sich Gebrauchswerte einer Art gegen Gebrauchswerte anderer Art austauschen, ein Verhältnis, das beständig mit Zeit und Ort wechselt. Der Tauschwert scheint daher etwas Zufälliges und rein Rela- tives, ein der Ware innerlicher, immanenter Tauschwert (valeur intrinsèque) also eine contradictio in adjecto. Betrachten wir die Sache näher.

        ഒരു തരം ഉപയോഗമൂല്യം മറ്റൊരു തരം ഉപയോഗമൂല്യവുമായി കൈമാറ്റം ചെയ്യപ്പെടുന്ന അനുപാതം എന്ന അളവുപരമായ ബന്ധം എന്നനിലക്കാണ് കൈമാറ്റമൂല്യം ആദ്യമായി കാണപ്പെടുന്നത്. ഈ ബന്ധം സ്ഥലകാലങ്ങൾക്കനുസരിച്ചു  തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നുമാണ്. കൈമാറ്റ മൂല്യം ശരിക്കും ആപേക്ഷികവും യാദൃച്ഛികവും ആയിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് ഉള്ളിലുള്ള അന്തർലീനമായ ഒരു കൈമാറ്റ വിലയെന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. contradictio in adjecto ) നമുക്കിതിനെപ്പറ്റി കുറച്ചുകൂടി സൂക്ഷ്മമായി നോക്കാം.

എന്താണ് കൈമാറ്റമൂല്യം അഥവാ വിനിമയ മൂല്യം?

        ചരക്കുകൾ സ്വാഭാവികമായും കൈമാറ്റം ചെയ്യപ്പെടുന്നു.ഒരു തരം ചരക്കു വേറെയൊരു തരം ചരക്കുമായിട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.എന്റെ കയ്യിലുള്ള ചരക്കു നിങ്ങൾക്കും നിങ്ങളുടെ കയ്യിലുള്ള ചരക്കു എനിക്കും ആവശ്യം ഉണ്ടെങ്കിൽ കൈമാറ്റം നടക്കുമല്ലോ.ഇങ്ങനെ വന്നാൽ മാത്രമാണ് കൈമാറ്റം നടക്കുക.അല്ലെങ്കിൽ പിന്നെ കൈമാറ്റത്തിന്റെ ആവശ്യം ഇല്ലല്ലോ.എനിക്ക് നിങ്ങളുടെ കയ്യിലുള്ള ചരക്കു വാങ്ങി ഉപയോഗിക്കുകയോ മറ്റൊരാൾക്കു വിൽക്കുകയോ അല്ലെങ്കിൽ അതുപയോഗിച്ചു മറ്റൊരു ചരക്കുണ്ടാക്കി അത് വിൽക്കുകയോ ചെയ്യാം. അതുകൊണ്ടാണ് അതുകൊണ്ടുമാത്രമാണ് എനിക്ക് ഈ കൈമാറ്റത്തിൽ താല്പര്യം ഉള്ളതും അത് നടക്കുന്നതും. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതാണ്.

                ഒരു ചരക്കു മറ്റൊരു തരം ചരക്കുമായിട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നു പറഞ്ഞുവല്ലോ. എന്നാൽ അത് ഒരു പ്രത്യേക അനുപാതത്തിലാണ് നടക്കുന്നത്. ഞാൻ നിങ്ങൾക്ക് തരുന്നത് കുരുമുളകും നിങ്ങൾ എനിക്ക് തരുന്നത് സ്വർണ്ണവും ആണെന്നിരിക്കട്ടെ. നിങ്ങൾക്കു വേണ്ടത്ര കുരുമുളകിന് എനിക്ക് സമ്മതം ആയത്ര സ്വർണ്ണം തന്നാലല്ലേ കൈമാറ്റം നടക്കൂ. ഇത്ര കിലോഗ്രാം കുരുമുളകിനു ഇത്ര ഗ്രാം സ്വർണ്ണം എന്ന ഒരു അനുപാതത്തിൽ ആണ് ഇത് നടക്കുക. ഈ കൈമാറ്റത്തിലൂടെ വാസ്തവത്തിൽ എന്താണ് സംഭവിക്കുന്നത്. അത്ര സ്വർണ്ണത്തിന്റെ ഉപയോഗമൂല്യം എനിക്കും അത്ര കുരുമുളകിൻറെ ഉപയോഗമൂല്യം നിങ്ങൾക്കും കിട്ടി. ഉപയോഗ മൂല്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഈ അനുപാതം എന്ന നിലക്കാണ് കൈമാറ്റ മൂല്യം ഈ ഇടപാടിൽ പ്രത്യക്ഷപ്പെടുന്നത്. ഈ അനുപാതം നമ്മൾ തമ്മിലുള്ള വിലപേശലിലൂടെ നാം തീരുമാനിച്ചതാണ്. മറ്റുള്ളവർ മറ്റൊരു സ്ഥലത്തോ സാഹചര്യത്തിലോ സമയത്തോ ഇതേ ചരക്കുകൾ മറ്റൊരു അനുപാതത്തിൽ ആയിരിക്കാം കൈമാറ്റം ചെയ്യുന്നത്. ഞാൻ തന്നെ കുരുമുളക് വിറ്റു സവാരണം വാങ്ങുന്നത് എല്ലാർക്കും എല്ലായ്‌പോഴും ഇതേ രീതിയിൽ തന്നെ  ആവണമെന്നില്ല. നിങ്ങൾ വാങ്ങുന്നതും.അപ്പോൾ തന്നെ ഈ അനുപാതവും തികച്ചും യാദൃച്ഛികവും സ്ഥലകാലങ്ങൾക്കു അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നതും ആണ്. ആപേക്ഷികമാണ്. പ്പോൾ പിന്നെ ചരക്കിൽ അന്തർലീനമായ, ചരക്കുമായി ബന്ധപ്പെട്ട ഒരു കൈമാറ്റ മൂല്യം എന്ന് പറയുന്നതിൽ തന്നെ പ്രകടമായ ഒരു വൈരുദ്ധ്യം ഉണ്ടെന്നു തോന്നുമല്ലോ. നമുക്കിതിനെപ്പറ്റി കുറച്ചുകൂടി സൂക്ഷ്മമായി നോക്കാം. കൂടുതൽ വിശദമായി നമുക്ക് ഇതൊന്നു പരിശോധിക്കാം. ( എന്നാൽ ഉപയോഗമൂല്യം ചരക്കിന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ടതും ചരക്കിൽ നിന്നും വേർതിരിക്കാൻ കഴിയാത്തതും ആയതുകൊണ്ട് ചരക്കിൻറെ ഉപയോഗമൂല്യം ചരക്കുമായി ബന്ധപ്പെട്ടതും ചരക്കിൽ അന്തർലീന മായതും ആണെന്നത് വളരെ വ്യക്തമാണല്ലോ )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌