നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ        

        Let us take two commodities, e.g., corn and iron. The proportions in which they are exchangeable, whatever those proportions may be, can always be represented by an equation in which a given quantity of corn is equated to some quantity of iron: e.g., 1 quarter corn = x cwt. iron. What does this equation tell us? It tells us that in two different things – in 1 quarter of corn and x cwt. of iron, there exists in equal quantities something common to both. The two things must therefore be equal to a third, which in itself is neither the one nor the other. Each of them, so far as it is exchange value, must therefore be reducible to this third.

ജർമ്മൻ മൂലം ഇതാ

        Nehmen wir ferner zwei Waren, z.B. Weizen und Eisen. Welches immer ihr Austauschverhältnis, es ist stets darstellbar in einer Gleichung, worin ein gegebenes Quantum Weizen irgendeinem Quantum Eisen gleichgesetzt wird, z.B. 1 Quarter Weizen = a Ztr. Eisen. Was besagt diese Gleichung? daß ein Gemeinsames von derselben Größe in zwei verschiednen Dingen existiert, in 1 Quarter Weizen und ebenfalls in a Ztr. Eisen. Beide sind also gleich einem Dritten, das an und für sich weder das eine noch das andere ist. Jedes der beiden, soweit es Tauschwert, muß also auf dies Dritte reduzierbar sein.

മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം 

        നമുക്ക് രണ്ടു ചരക്കുകളുടെ കാര്യം എടുക്കാം. ഉദാഹരണത്തിന് ഗോതമ്പും ഇരുമ്പും. അവ കൈമാറുന്ന അനുപാതം, അതെന്തായാലും, ഒരു നിശ്ചിത അളവ് ഗോതമ്പ് മറ്റൊരു നിശ്ചിത അളവ് ഇരുമ്പുമായി തുല്യമാണെന്ന ഒരു സമവാക്യംകൊണ്ടു എപ്പോഴും  പ്രതിനിധീകരിക്കപ്പെടും.  ഉദാഹരണത്തിന് ഒരു കാലളവ് ഗോതമ്പ് = X ശതത്തൂക്കം ഇരുമ്പ്. ഈ സമവാക്യത്തിന്റെ അർത്ഥം എന്താണ്? ഒരു കാലളവ് ഗോതമ്പ്, X ശതത്തൂക്കം ഇരുമ്പ് എന്നീ രണ്ടിലും പൊതുവായ ഒന്ന് തുല്യഅളവിൽ സ്ഥിതി ചെയ്യുന്നു. രണ്ടും മൂന്നാമതൊന്നിനു തുല്യമാണ്, മൂന്നാമത്തേത് അതുരണ്ടുമല്ല താനും. അത് രണ്ടും കൈമാറ്റ മൂല്യം എന്ന നിലക്ക്‌ മൂന്നാമത്തേതാക്കി മാറ്റാവുന്നതാണ്.

    ഉദാഹരണമായി ഗോതമ്പ്, ഇരുമ്പ് എന്നീ രണ്ടു ചരക്കുകളുടെ കാര്യം എടുക്കാം. അവ ഒരു പ്രത്യേക അനുപാതത്തിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഈ അനുപാതം സാഹചര്യങ്ങൾക്ക് അനുസരിച്ചു് മാറി വരാം. പക്ഷെ, എങ്ങിനെ ആയാലും അത് ഇത്ര ഗോതമ്പിന് ഇത്ര ഇരുമ്പെന്ന ഒരു സമവാക്യം കൊണ്ട് സൂചിപ്പിക്കാം. ഉദാഹരണമായി, ഒരു കാലളവ് ഗോതമ്പ് = X ശതത്തൂക്കം ഇരുമ്പ്. ഈ സമവാക്യത്തിന്റെ അർത്ഥം എന്താണ്? ഈ രണ്ട് വ്യത്യസ്ത ചരക്കുകളിലും എന്തോ ഒന്ന് തുല്യ അളവിൽ സ്ഥിതി ചെയ്യുന്നുണ്ട്.

        മാത്രമല്ല ഇവ രണ്ടും ഒരു പ്രത്യേക അളവിലുള്ള മൂന്നാമതൊരു ചരക്കിനും തുല്യമാണ്. ഉദാഹരണമായി നമുക്ക് ഇവയെ Z അളവിലുള്ള സ്വർണ്ണവുമായും കൈമാറ്റം ചെയ്യാം. സ്വർണ്ണം ഗോതമ്പുമല്ല ഇരുമ്പുമല്ല. എന്നാലും ഒരു കാലളവു ഗോതമ്പോ X ശതത്തൂക്കം ഇരുമ്പോ ഒരു പ്രത്യേക അളവ് സ്വർണ്ണവുമായി അതായത് Z സ്വർണ്ണവുമായും കൈമാറ്റം ചെയ്യാം. സ്വർണ്ണം ഗോതമ്പുമായും ഇരുമ്പുമായും വ്യത്യസ്തം ആണെങ്കിലും കൈമാറ്റമൂല്യം എന്ന നിലക്ക് ഗോതമ്പിനെയും ഇരുമ്പിനെയും ഈ പ്രത്യേക അളവുകളിൽ എടുത്താൽ സ്വർണമാക്കി മാറ്റാവുന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ മൂന്നിൻറെയും കൈമാറ്റ മൂല്യം തുല്യമാണ്.

        കാലളവും ( Quarter ) തത്തൂക്കവും (ഇംഗ്ലീഷിൽ Centum  Weight അഥവാ cwt. ജർമ്മനിൽ Zentner  അഥവാ Ztr. ) പണ്ട് യൂറോപ്പിൽ നിലനിന്നിരുന്ന ഏകകങ്ങൾ ആയിരുന്നു. ( നമുക്കിന്നു വേണമെങ്കിൽ ഒരു കിലോഗ്രാം ഗോതമ്പ് = X  ഗ്രാം ഇരുമ്പ് എന്ന് വേണമെങ്കിൽ എടുക്കാം.) 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌