നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ 

        This common “something” cannot be either a geometrical, a chemical, or any other natural property of commodities. Such properties claim our attention only in so far as they affect the utility of those commodities, make them use values. But the exchange of commodities is evidently an act characterised by a total abstraction from use value. Then one use value is just as good as another, provided only it be present in sufficient quantity. Or, as old Barbon says,

    “one sort of wares are as good as another, if the values be equal. There is no difference or distinction in things of equal value ... An hundred pounds’ worth of lead or iron, is of as great value as one hundred pounds’ worth of silver or gold.”

        As use values, commodities are, above all, of different qualities, but as exchange values they are merely different quantities, and consequently do not contain an atom of use value.              

ജർമ്മൻ മൂലം ഇതാ

        Dies Gemeinsame kann nicht eine geometrische, physikalische, chemische oder sonstige natürliche Eigenschaft der Waren sein. Ihre körperlichen Eigenschaften kommen überhaupt nur in Betracht, soweit selbe sie nutzbar machen, also zu Gebrauchswerten. Andererseits aber ist es grade die Abstraktion von ihren Gebrauchswerten, was das Austauschverhältnis  der Waren augenscheinlich charakterisiert. Innerhalb desselben gilt ein Gebrauchswert grade so viel wie jeder andre, wenn er nur in gehöriger Proportion vorhanden ist. Oder, wie der alte Barbon sagt:

        "Die eine Warensorte ist so gut wie die andre, wenn ihr Tauschwert gleich groß ist. Da existiert keine Verschiedenheit oder Unterscheidbarkeit zwischen Dingen von gleich großem Tauschwert."

        Als Gebrauchswerte sind die Waren vor allem verschiedner Qualität, als Tauschwerte können sie nur verschiedner Quantität sein, enthalten also kein Atom Gebrauchswert.

മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം

    ചരക്കുകളിൽ പൊതുവായുള്ള ആ "എന്തോ ഒന്ന്" ചരക്കുകളുടെ ജ്യാമിതീയമോ രസതന്ത്രപരമോ ആയ ഗുണമോ മറ്റെന്തെങ്കിലും തരത്തിലുള്ള സ്വാഭാവിക ഗുണമോ ആകാൻ കഴിയില്ല. അത്തരം ഭൗതിക ഗുണങ്ങൾ നമ്മുടെ പരിഗണനയിൽ വരുന്നത് അവ കാരണമാണ് ചരക്കുകൾക്കു ഉപയോഗമുള്ളത് എന്നത് കൊണ്ട് മാത്രമാണ്, അങ്ങിനെ അവയെ ഉപയോഗമൂല്യമാക്കുന്നതു കൊണ്ടാണ്. മറിച്ചു അവയുടെ ഉപയോഗമൂല്യത്തിൽ നിന്നുള്ള അമൂർത്തവല്കരണം തന്നെയാണ്  പ്രത്യക്ഷത്തിൽ ചരക്കുകളുടെ കൈമാറ്റ ബന്ധത്തെ വേർതിരിക്കുന്ന സവിശേഷത. കൈമാറ്റബന്ധങ്ങളിൽ, വേണ്ട അനുപാതത്തിലെടുത്താൽ ഏതു ഉപയോഗമൂല്യവും മറ്റേതൊരു ഉപയോഗമൂല്യവുമായും സമമാണ്. അല്ലെങ്കിൽ, പഴയ ബാർബൺ പറഞ്ഞതുപോലെ 

                    "കൈമാറ്റമൂല്യം തുല്യമാണെങ്കിൽ ഏതൊരു ചരക്കും മറ്റൊന്നിനു സമമാണ്.തുല്യമായ കൈമാറ്റ മൂല്യമുള്ളവക്ക് വ്യത്യാസമോ വേർതിരിവോ ഇല്ല."

ഉപയോഗമൂല്യമെന്നനിലയ്കു ചരക്കുകൾ, എല്ലാറ്റിനും മീതെ, വ്യത്യസ്ത ഗുണങ്ങളുള്ളതാണ്. എന്നാൽ വിനിമയ മൂല്യങ്ങൾ എന്ന നിലയ്ക്ക് അവ വ്യത്യസ്ത അളവുകൾ മാത്രമാണ്. വിനിമയ മൂല്യത്തിൽ ഉപയോഗ മൂല്യത്തിൻറെ ഒരു പരമാണു പോലും ഇല്ല.

        ചരക്കുകളുടെ കൈമാറ്റമൂല്യമെന്നത് അവയിൽ പൊതുവായിട്ടുള്ള എന്തോ ഒന്നാണെന്ന് പറഞ്ഞുവല്ലോ. അതെന്താണ്? അത് ചരക്കിൻറെ ഏതെങ്കിലും സ്വാഭാവികഗുണം ഭൗതിക ഗുണം അകാൻ സാധ്യതയില്ല. അത്തരം ഗുണങ്ങൾ ആണ് ചരക്കുകൾക്കു ഉപയോഗമൂല്യം നൽകുന്നത്. എന്നാൽ കൈമാറ്റ മൂല്യത്തിൻറെ കാര്യത്തിൽ അത്തരം ഭൗതിക ഗുണങ്ങൾക്കു ഒരു പ്രസക്തിയും ഇല്ല.ഏതു ചരക്കും മറ്റേതൊരു ചരക്കുമായി കൈമാറ്റം ചെയ്യപ്പെടാം.അവ ഒരു നിശ്ചിത അനുപാതത്തിൽ ആവണമെന്നേയുള്ളൂ. അവ തമ്മിൽ യാതൊരു സാമ്യവും ഉണ്ടാവണമെന്നില്ല. ജ്യാമിതീയമായോ രസതന്ത്ര പരമായോ ഭൗതികമായോ എങ്ങിനെ നോക്കിയാലും ഒരു സാമ്യവും അവ തമ്മിൽ ഉണ്ടാവണം എന്നില്ല.ഏതു ഉപയോഗ മൂല്യവും ഏതു ഉപയോഗമൂല്യവുമായും കൈമാറ്റം ചെയ്യപ്പെടാം. അതായതു കൈമാറ്റ മൂല്യം എന്നത് ഉപയോഗ മൂല്യത്തിൽ നിന്നുമുള്ള അമൂർത്തവൽക്കരണം ആണ്.

        ഇത് തന്നെയാണ് ബാർബൺ പറഞ്ഞത് 

                    "കൈമാറ്റമൂല്യം തുല്യമാണെങ്കിൽ ഏതൊരു ചരക്കും മറ്റൊന്നിനു സമമാണ്.തുല്യമായ കൈമാറ്റ മൂല്യമുള്ളവക്ക് വ്യത്യാസമോ വേർതിരിവോ ഇല്ല."

    ഈ ഉദ്ധരണിയുടെ കൂട്ടത്തിൽ ചില പതിപ്പുകളിൽ ഇത്ര കൂടി കാണുന്നുണ്ട് :

    "100  പൗണ്ട് വിലയുള്ള ഇരുമ്പിനോ ഈയത്തിനോ തന്നെ 100  പൗണ്ട് വിലയുള്ള വെള്ളിയുടെയോ സ്വര്ണത്തിൻറെയോ അത്ര മൂല്യമുണ്ട്."

 നിക്കോളാസ് ബാർബൺ 1698 ൽ എഴുതിയ 

A discourse concerning coining the new money lighter in answer to Mr. Lock's Considerations about raising the value of money

എന്ന പുസ്തകത്തിൽ നിന്നാണ് ഈ ഉദ്ധരണികൾ. ഈ പുസ്തകത്തിൽ നിന്നും വേറെയും ഉദ്ധരണികൾ അടിക്കുറിപ്പുകൾ ആയി കാണുന്നുണ്ട്. 

ഈ പുസ്തകം വായിക്കാനുള്ള   കണ്ണി ഇതാ 

    ഉപയോഗമൂല്യമെന്ന നിലക്ക് നോക്കിയാൽ ചരക്കുകൾക്ക് വ്യത്യസ്ത ഗുണങ്ങൾ ആണുള്ളത്. എന്നാൽ ഏതും ഏതുമായും  കൈമാറാം. അത് കൊണ്ട് കൈമാറ്റമൂല്യത്തിൻറെ കാര്യത്തിൽ ഈ വ്യത്യാസം പ്രശ്നമല്ല, ഒരോന്നും നിശ്ചിത അനുപാതത്തിൽ എടുക്കുകയാണെങ്കിൽ. നമുക്ക് ഇരുമ്പു കൊടുത്തും വേണമെങ്കിൽ ഉപ്പു കൊടുത്തും സ്വർണം വാങ്ങാം. കുറഞ്ഞ അളവ് സ്വർണ്ണത്തിനു കൂടുതൽ അളവ് ഇരുമ്പൊ  ഉപ്പോ  കൊടുക്കണമെന്ന് മാത്രം. അവയുടെ വ്യത്യസ്‍തത അളവിൻറെ കാര്യത്തിൽ മാത്രം.ചുരുക്കി പറഞ്ഞാൽ കൈമാറ്റ മൂല്യത്തിൽ ഉപയോഗ മൂല്യത്തിൻറെ പരമാണു പോലും ഇല്ല.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌