നമുക്ക് തുടരാം
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
Let us now consider the residue of each of these products; it consists of the same unsubstantial reality in each, a mere congelation of homogeneous human labour, of labour power expended without regard to the mode of its expenditure. All that these things now tell us is, that human labour power has been expended in their production, that human labour is embodied in them. When looked at as crystals of this social substance, common to them all, they are – Values.
ജർമ്മൻ മൂലം ഇതാ
Betrachten wir nun das Residuum der Arbeitsprodukte. Es ist nichts von ihnen übriggeblieben als dieselbe gespenstige Gegenständlichkeit, eine bloße Gallerte unterschiedsloser menschlicher Arbeit, d.h. der Verausgabung menschlicher Arbeitskraft ohne Rücksicht auf die Form ihrer Verausgabung. Diese Dinge stellen nur noch dar, daß in ihrer Produktion menschliche Arbeitskraft verausgabt, menschliche Arbeit aufgehäuft ist. Als Kristalle dieser ihnen gemeinschaftlichen Substanz sind sie Werte - Warenwerte.
മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം
അധ്വാനത്തിൻറെ ഉല്പന്നങ്ങളിൽ പിന്നെ അവശേഷിക്കുന്നത് എന്താണെന്നുനോക്കാം.ഒരു പ്രേതാത്മകമായ വസ്തുനിഷ്ഠതപോലേ ബാക്കിയാവുന്നത് വേർതിരിക്കാനാവാത്ത മനുഷ്യാധ്വാനത്തിൻറെ ഘനീകൃത രൂപം ( ജെല്ലി- Gallerte ) മാത്രം. അതായത്, ഏതു രൂപത്തിലാണോ ചിലവഴിച്ചത് എന്ന വ്യത്യാസമില്ലാത്ത മനുഷ്യാധ്വാനം. അവയുടെ ഉല്പാദനത്തിൽ മനുഷ്യാധ്വാനം ചിലവാക്കപ്പെട്ടിട്ടുണ്ട്, മനുഷ്യാധ്വാനം ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഈ കാര്യങ്ങൾ തെളിയിക്കുന്നത്. ഈ സാമൂഹ്യമായ പദാര്ഥത്തിൻറെ പരലുകൾ (Crystals) എന്ന നിലയ്ക്ക് അവ മൂല്യങ്ങളാണ്, ചരക്കുകളുടെ മൂല്യങ്ങളാണ്.
ഉപയോഗമൂല്യത്തെ ഒഴിവാക്കിയാൽ അധ്വാനത്തിൻറെ ഉല്പന്നങ്ങളായ ചരക്കുകളിൽ പിന്നെ ബാക്കിയാവുന്നത് എന്താണ്? അവ മനുഷ്യാധ്വാനത്തിൻറെ ഉല്പന്നങ്ങളാണല്ലോ. അമൂർത്ത വൽക്കരിക്കുമ്പോൾ മറ്റെല്ലാ പ്രത്യേകതകളും നമ്മൾ അവഗണിക്കുന്നു. അവയൊന്നും നമ്മൾ കാണുന്നില്ല. പ്രത്യക്ഷമായ ഒരു ഭൗതിക യാഥാർഥ്യമായി ചരക്കിൽ അധ്വാനം കാണാൻ പറ്റില്ലെങ്കിലും, ആ അധ്വാനത്തിൻറെ പ്രേതാത്മകമായ ഒരു സാന്നിധ്യം അതിലുള്ള പോലെയാണ് കൈമാറ്റങ്ങൾ നടക്കുന്നത്. അത്തരം ഒരു പ്രേതാത്മകമായ ഒരു വസ്തുനിഷ്ഠത ചരക്കിൽ അവശേഷിക്കുന്നു. അധ്വാനത്തിൻറെ സത്തയുടെ ഘനീഭവിച്ച രൂപം അതിൽ ബാക്കിയുള്ളത് പോലെയാണ് കൈമാറ്റങ്ങളിൽ ചരക്കുകൾ പെരുമാറുന്നത്.പക്ഷെ അധ്വാനം അതിൻറെ സമൂർത്തവും സവിശേഷവുമായ രൂപത്തിൽ അതായത് ആശാരിപ്പണിയായും നിർമ്മാണവേലയായും നൂൽനൂൽപ്പായുമല്ല അമൂർത്തമായ മനുഷ്യാധ്വാനമായാണ് ചരക്കിൽ പ്രതിനിധീകരിക്കപ്പടുന്നത്. അധ്വാനം എങ്ങിനെയാണ് ഏതു രൂപത്തിൽ ആണ് ചിലവഴിക്കപ്പെട്ടത് എന്നത് പ്രസക്തമല്ല. എല്ലാം അമൂർത്ത മനുഷ്യാധ്വാനമായി മാത്രമാണ് പ്രതിനിധീകരിക്കപ്പെടുന്നത്. അതുകൊണ്ടു മാത്രമാണല്ലോ എല്ലാ തരം അധ്വാനത്തിൻറെ ഉല്പന്നങ്ങളും കൈമാറാൻ കഴിയുന്നത്.
ഇവിടെ ഉപയോഗിച്ച Gallerte എന്ന പദത്തിൻറെയും unterschiedsloser menschlicher Arbeit എന്ന പ്രയോഗത്തിന്റെയും ഇംഗ്ലീഷ് തർജ്ജമയെക്കുറിച്ചുള്ള കെസ്റ്റൺ സതർലാൻഡ് ( Keston Sutherland) എഴുതിയ ലേഖനത്തിൽ പറയുന്നത് ശ്രദ്ധേയമാണ്.
മാർക്സിൻറെ ഭാഷയിലെ കവിതയും പരിഹാസവും ഇംഗ്ലീഷ് തർജ്ജമയിൽ എങ്ങിനെ നഷ്ടപ്പെട്ടുപോകുന്നു എന്നതാണ് അതിൽ പറയുന്നത്. തർജ്ജമയിൽ നഷ്ടപ്പെട്ടു പോകുന്നതെന്താണ് അതാണ് കവിതയെന്നു പറയാറുണ്ടല്ലോ.
ചരക്കുകളുടെ ഉല്പാദനത്തിൽ മനുഷ്യാധ്വാനം ചിലവഴിക്കപ്പെട്ടിട്ടുണ്ട്, ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാമൂഹ്യമായി സംഘടിപ്പിക്കപ്പെട്ട മനുഷ്യാധ്വാനം എന്ന സാമൂഹ്യ സത്തയുടെ, പദാർത്ഥത്തിന്റെ ഘനീകൃത രൂപം അഥവാ പരലുകൾ (Crystals) എന്ന നിലക്ക് അവ ചരക്കുകളുടെ മൂല്യങ്ങൾ ആണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ