നമുക്ക് തുടരാം
ഇംഗ്ലീഷ് തർജ്ജമ നോക്കൂ
We have seen that when commodities are exchanged, their exchange value manifests itself as something totally independent of their use value. But if we abstract from their use value, there remains their Value as defined above. Therefore, the common substance that manifests itself in the exchange value of commodities, whenever they are exchanged, is their value. The progress of our investigation will show that exchange value is the only form in which the value of commodities can manifest itself or be expressed. For the present, however, we have to consider the nature of value independently of this, its form.
ജർമ്മൻ മൂലം ഇതാ
Im Austauschverhältnis der Waren selbst erschien uns ihr Tauschwert als etwas von ihren Gebrauchswerten durchaus Unabhängiges. Abstrahiert man nun wirklich vom Gebrauchswert der Arbeitsprodukte, so erhält man ihren Wert, wie er eben bestimmt ward. Das Gemeinsame, was sich im Austauschverhältnis oder Tauschwert der Ware darstellt, ist also ihr Wert. Der Fortgang der Untersuchung wird uns zurückführen zum Tauschwert als der notwendigen Ausdrucksweise oder Erscheinungsform des Werts, welcher zunächst jedoch unabhängig von dieser Form zu betrachten ist.
മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം
ചരക്കുകളുടെ കൈമാറ്റബന്ധങ്ങളിൽത്തന്നെ അവയുടെ ഉപയോഗമൂല്യങ്ങളിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായ ഒന്നായാണ് അവയുടെ കൈമാറ്റമൂല്യം നമുക്ക് കാണാൻ കഴിയുന്നത്. ഒരാൾ അധ്വാനത്തിൻറെ ഉല്പന്നങ്ങളുടെ ഉപയോഗമൂല്യത്തിൽനിന്നും ശരിക്കും അമൂർത്ത വൽക്കരിക്കുകയാണെങ്കിൽ ഇപ്പോൾ കണ്ടു പിടിക്കപ്പെട്ട പോലെയുള്ള മൂല്യമാണ് ലഭിക്കുന്നത്. കൈമാറ്റ ബന്ധങ്ങളിൽ പ്രതിനിധാനം ചെയ്യപ്പെടുന്ന പൊതുവായ സംഗതി, അഥവാ ചരക്കിൻറെ കൈമാറ്റമൂല്യം, അതുകൊണ്ട് അതിൻറെ മൂല്യം തന്നെയാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ തിരിച്ച് കൈമാറ്റമൂല്യം മൂല്യത്തിൻറെ രൂപവും ആവശ്യമായ പ്രകടന രീതിയും എന്നതിലേക്കെത്തും. എന്നാൽ ആദ്യം മൂല്യത്തെ അതിന്റെ ഈ രൂപത്തിൽ നിന്നും സ്വതന്ത്രമായി പരിഗണിക്കേണ്ടതുണ്ട്.
ചരക്കുകളുടെ കൈമാറ്റബന്ധങ്ങളിൽ തെളിയുന്ന കൈമാറ്റമൂല്യം അതിൻറെ ഉപയോഗമൂല്യത്തിൽ നിന്നും തികച്ചും സ്വതന്ത്രമായാണ് കാണപ്പെടുന്നത്. അതായത്, ഉപയോഗം കൂടുതൽ ഉള്ള ചരക്കുകളുടെ കൈമാറ്റമൂല്യം കുറവായും ഉപയോഗം കുറവുള്ള ചരക്കുകളുടെ കൈമാറ്റമൂല്യം കൂടുതലായും ചിലപ്പോൾ കാണപ്പെടുന്നുണ്ട്. വളരെ അത്യാവശ്യമായ ഉപ്പിനോ ഗോതമ്പിനോ ഇരുമ്പിനോ ഉള്ളതിലും കൈമാറ്റമൂല്യം അത്ര ഉപയോഗമില്ലാത്ത സ്വർണ്ണത്തിനുംവെള്ളിക്കും ഉണ്ടല്ലോ.ഉപയോഗമൂല്യത്തിനനുസരിച്ചല്ല കൈമാറ്റമൂല്യം ഉള്ളത്. അധ്വാനത്തിൻറെ ഉല്പന്നങ്ങളാണല്ലോ ചരക്കുകൾ. അവയുടെ ഉപയോഗമൂല്യം പൂർണ്ണമായും അവഗണിക്കുകയാണെങ്കിൽ, അങ്ങിനെ അമൂർത്തവത്കരിക്കുകയാണെങ്കിൽ പിന്നെ നമുക്ക് കിട്ടുന്നത് മേല്പറഞ്ഞ രീതിയിൽ ഉള്ള മൂല്യമാണ്. അതായത് അവയിൽ അടങ്ങിയിരിക്കുന്ന സാമൂഹ്യമായ അധ്വാനം എന്ന മൂല്യം.
കൈമാറ്റബന്ധങ്ങളിൽ പ്രകടമാകുന്ന കൈമാറ്റമൂല്യം അതുകൊണ്ട് മൂല്യം തന്നെയാണ്. എന്നാൽ നമ്മൾ ഈ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമ്പോൾ, തിരിച്ച്, കൈമാറ്റ മൂല്യം എന്നത് മൂല്യത്തിൻറെ രൂപവും അതിൻറെ ഒരേയൊരു പ്രകടനരീതിയും ആണെന്നതിലേക്ക് എത്തിച്ചേരും. എന്നാൽ തൽകാലം മൂല്യത്തെ അതിൻറെ കൈമാറ്റമൂല്യമെന്ന രൂപത്തിൽ നിന്നും സ്വതന്ത്രമായി വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ