നമുക്ക് തുടരാം

ഇംഗ്ലീഷ് തർജ്ജമ നോക്കൂ 

        If then we leave out of consideration the use value of commodities, they have only one common property left, that of being products of labour. But even the product of labour itself has undergone a change in our hands. If we make abstraction from its use value, we make abstraction at the same time from the material elements and shapes that make the product a use value; we see in it no longer a table, a house, yarn, or any other useful thing. Its existence as a material thing is put out of sight. Neither can it any longer be regarded as the product of the labour of the joiner, the mason, the spinner, or of any other definite kind of productive labour. Along with the useful qualities of the products themselves, we put out of sight both the useful character of the various kinds of labour embodied in them, and the concrete forms of that labour; there is nothing left but what is common to them all; all are reduced to one and the same sort of labour, human labour in the abstract.

ജർമ്മൻ മൂലം ഇതാ

        Sieht man nun vom Gebrauchswert der Warenkörper ab, so bleibt ihnen nur noch eine Eigenschaft, die von Arbeitsprodukten. Jedoch ist uns auch das Arbeitsprodukt bereits in der Hand verwandelt. Abstrahieren wir von seinem Gebrauchswert, so abstrahieren wir auch von den körperlichen Bestandteilen und Formen, die es zum Gebrauchswert machen. Es ist nicht länger Tisch oder Haus oder Garn oder sonst ein nützlich Ding. Alle seine sinnlichen Beschaffenheiten sind ausgelöscht. Es ist auch nicht länger das Produkt der Tischlerarbeit oder der Bauarbeit oder der Spinnarbeit oder sonst einer bestimmten produktiven Arbeit. Mit dem nützlichen Charakter der Arbeitsprodukte verschwindet der nützlicher Charakter der in ihnen dargestellten Arbeiten, es verschwinden also auch die verschiedenen konkreten Formen dieser Arbeiten, sie unterscheiden sich nicht länger, sondern sind allzusamt reduziert auf gleiche menschliche Arbeit, abstrakt menschliche Arbeit.

മലയാളത്തിൽ ഏകദേശം ഇങ്ങനെ പറയാം

        ചരക്കുകളുടെ ഉപയോഗമൂല്യത്തെ ഒരാൾ പരിഗണിക്കുന്നില്ലെങ്കിൽ അവയ്ക്ക് പിന്നെ ബാക്കിയാവുന്നത് അവ അധ്വാനത്തിൻറെ ഉല്പന്നങ്ങൾ ആണെന്ന ഗുണം മാത്രമാകും. അതിൻറെ ഉപയോഗമൂല്യത്തിൽ നിന്നും അമൂർത്ത വൽക്കരിക്കുമ്പോൾ അതിനെ ഉപയോഗമൂല്യമാക്കുന്ന അതിൻറെ ഭൗതികമായ  ഘടകങ്ങളിൽ നിന്നും രൂപങ്ങളിൽനിന്നും കൂടി നമ്മൾ അമൂർത്തവൽക്കരിക്കുന്നു. അതിനിമേൽ ഒരു മേശയോ ഒരു വീടോ നൂലോ എന്തെങ്കിലും ഉപയോഗമുള്ള വസ്തുവോ അല്ല. അതിൻറെ ഇന്ദ്രിയപരമായ ഗുണങ്ങളെല്ലാം കെടുത്തപ്പെട്ടിരിക്കുന്നു. അത്  ആശാരിപ്പണി, നിർമാണജോലി, നൂൽനൂൽപ്പ്‌ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേകതരം ഉല്പാദനപരമായ അധ്വാനത്തിൻറെയോ ഫലമാണെന്ന കാര്യവും ഇനിമേൽ നമ്മൾ പരിഗണിക്കുന്നില്ല. അധ്വാനത്തിൻറെ ഉല്പന്നങ്ങളുടെ ഉപയോഗങ്ങളോടൊപ്പം അവയിൽ ഉള്ള അധ്വാനത്തിൻറെ ഉപയോഗ സ്വഭാവവും അപ്രത്യക്ഷമാകുന്നു. അതുകൊണ്ട് അധ്വാനത്തിൻറെ വിവിധ മൂർത്തരൂപങ്ങളും അപ്രത്യക്ഷമാകുന്നു. അവയ്കിനിമേൽ ഒരു വ്യത്യാസവും ഇല്ല. എല്ലാം ഒരേ തരത്തിലുള്ള മനുഷ്യാധ്വാനമായി, അമൂർത്ത മനുഷ്യാധ്വാനമായി ചുരുക്കപ്പെടുന്നു.

        ചരക്കുകളെ നമുക്ക് ഉപയോഗമൂല്യത്തിൻറെയും കൈമാറ്റ മൂല്യത്തിന്റെയും കാഴചപ്പാടിലൂടെ നോക്കിക്കാണാം. ഉപയോഗമൂല്യമായി കാണുമ്പോളാണ് അവയുടെ ഭൗതിക ഘടകങ്ങളെയും രൂപത്തെയും പരിഗണിക്കേണ്ടത്. മറിച്ചു കൈമാറ്റ മൂല്യമായിക്കാണുമ്പോൾ, ഏതു ചരക്കും ഏതു ചരക്കുമായി നിശ്ചിത അനുപാതത്തിൽ കൈമാറ്റം നടക്കുന്നതുകൊണ്ട്, അവയ്ക്കൊന്നിനും യാതൊരു പ്രസക്തിയും ഇല്ല. പിന്നെ ചരക്കുകളിൽ ബാക്കി ആവുന്നതെന്താണ്? ചരക്കുകൾക്ക് ആകെയുള്ളത് രണ്ട് ഗുണങ്ങൾ മാത്രമാണ്. ഒന്നാമതായി അവയ്ക്ക് ഉപയോഗം ഉണ്ട് എന്ന കാര്യം. രണ്ടാമതായി, മറ്റാർക്കെങ്കിലും കൈമാറാൻ വേണ്ടി മുതലാളിമാർ തൊഴിലാളികൾക്ക് കൂലി കൊടുത്തു് തൊഴിലാളികളുടെ അധ്വാന ഫലമായി ഉണ്ടാക്കിപ്പിച്ചെടു ത്തതാണ് എന്നതാണ്. 

        അതുകൊണ്ട്,   ഉപയോഗമൂല്യമെന്നകാര്യം പരിഗണിക്കുന്നില്ലെങ്കിൽ പിന്നെ ചരക്കുകളിൽ ബാക്കി ആവുന്നത് അവ മനുഷ്യൻറെ അധ്വാനത്തിൻറെ ഉല്പന്നങ്ങൾ ആണെന്ന കാര്യം മാത്രമാകും. എല്ലാ ഭൗതിക ഗുണങ്ങളും ജ്യാമിതീയമായ രൂപവും ഉപയോഗങ്ങളും ഉള്ള മൂർത്തമായ ഒരു യാഥാർഥ്യമായ ചരക്കിനെ നമ്മൾ കൈമാറ്റമൂല്യത്തിൻറെ കാഴ്ചപ്പാടിൽ മാത്രം അമൂർത്തമായി നോക്കികാണുമ്പോൾ നാം ഉപയോഗ മൂല്യത്തെ തീരെ പരിഗണിക്കുന്നില്ല. അതുകൊണ്ട് അതിനെ ഉപയോഗമൂല്യമാക്കുന്ന ഭൗതിക ഗുണങ്ങളും രൂപവും കൂടി നാം അവഗണിക്കുന്നു.അതിനെ നാം ഒരു മേശയായോ ഒരു വീടായോ  നൂലായോ  എന്തെങ്കിലും ഉപയോഗമുള്ള വസ്തുവായോ നമ്മൾ പരിഗണിക്കുന്നില്ല. ഇന്ദ്രിയങ്ങളിലൂടെ നാം തിരിച്ചറിയുന്ന അതിൻറെ ഭൗതിക ഗുണങ്ങളെല്ലാം നാം അവഗണിക്കുന്നു. അതൊന്നും നാം കാണുന്നില്ല. ചരക്കുകളെ നാം കൈമാറ്റ മൂല്യം മാത്രമായി ആണ് ഇവിടെ കാണുന്നത്.

        ഓരോ ചരക്കും ഓരോ പ്രത്യേകതരം അധ്വാനത്തിൻറെ ഉല്പന്നമാണ്. മേശ ആശാരിപ്പണി എന്ന ഒരു പ്രത്യേക തരം അധ്വാനത്തിൻറെ ഉല്പന്നമാണ്. വീട് പല തരത്തിലുമുള്ള നിർമാണജോലിയുടെ ഉല്പന്നമാണ്. നൂൽ നൂൽ നൂൽപ്പ്‌ എന്ന പ്രത്യേക തരം അധ്വാനത്തിൻറെ ഉല്പന്നമാണ്. അങ്ങിനെ ഒരോ ചരക്കും വ്യത്യസ്ത  തരം അധ്വാനങ്ങളുടെ  ഉല്പന്നമാണ്. ഇങ്ങിനെ ഓരോ ചരക്കും മറ്റേതൊരു ചരക്കുമായി കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത തരം അധ്വാനങ്ങളും നിശ്ചിത അനുപാതത്തിൽ കൈമാറ്റം ചെയ്യപ്പെടുകയാണല്ലോ. അങ്ങിനെ കൈമാറ്റമൂല്യത്തിൻറെ കാഴ്ച്ചപ്പാടിൽ നോക്കുമ്പോൾ എല്ലാ തരത്തിലുമുള്ള മനുഷ്യാധ്വാനങ്ങളും ഏകീകരിക്കപ്പെടുകയാണ്. നിശ്ചിത അനുപാതത്തിലുള്ള ഓരോ തരം അധ്വാനവും സമീകരിക്കപ്പെടുന്നു.

        ഓരോ തരം അധ്വാനത്തിനും ഓരോ തരം ഉപയോഗ സ്വഭാവങ്ങൾ ആണല്ലോ ഉള്ളത്. ആ വ്യത്യാസമൊന്നും കൈമാറ്റ മൂല്യത്തിൻറെ കാര്യത്തിൽ നാം പരിഗണിക്കുന്നില്ല. ആ അർത്ഥത്തിൽ അധ്വാനത്തിൻറെവിവിധ തരം  ഉപയോഗ സ്വഭാവവും വിവിധ മൂർത്ത രൂപങ്ങളും അപ്രത്യക്ഷമാകുന്നു. കൈമാറ്റ മൂല്യത്തിൽ അവയൊന്നും കാണുന്നേയില്ല. എല്ലാം വെറും മനുഷ്യാധ്വാനമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളു. പക്ഷെ, ഓരോ തരം അധ്വാനങ്ങളും കൈമാറപ്പെടുന്ന അനുപാതത്തിൽ മാറ്റം ഉണ്ടാവും. അതുകൊണ്ട് അവയെല്ലാം അമൂർത്തമായ മനുഷ്യാധ്വാനമായി മാറ്റപ്പെടുന്നു, ചുരുക്കപ്പെടുന്നു.

        കാരണം, ചില തരം അധ്വാനം കഠിനവും ചിലത് ലഘുവും ആകുമല്ലോ. ചിലത് കുറെ വൈദഗ്ദ്യം വേണ്ടതും ചിലത് അത് വേണ്ടാത്തതും ആകും. ചില തരം അധ്വാനം കൂടുതൽ അപകടകരവും ആയിരിക്കും.അവയെല്ലാം വ്യത്യസ്തമായ അനുപാതത്തിൽ ആണ് കൈമാറ്റപ്പെടുന്നത്. അങ്ങിനെ എല്ലാതരം മനുഷ്യാധ്വാനവും ഒരുപോലെയുള്ള അമൂർത്ത മനുഷ്യാധ്വാനമായി മാറ്റപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌